ADVERTISEMENT

കണ്ണൂർ ∙ 9,10 ക്ലാസുകളിലെ വിൽക്കാത്ത പുസ്തകങ്ങളുടെ വിലയായി സ്കൂളുകൾ തിരിച്ചടയ്ക്കാനുള്ളത് 23.2 കോടി രൂപ. ഇതിൽ 9.47 കോടി രൂപ പലിശയാണെന്നു വിവരാവകാശ മറുപടിയിൽ സർക്കാർ വ്യക്തമാക്കി. 2010–11 മുതൽ 2021–22 വരെയുള്ള കുടിശികയ്ക്ക് 18% ആണു പലിശ കണക്കാക്കിയിരിക്കുന്നത്.

Read Article : ഹയർ സെക്കൻഡറി പരീക്ഷ : എൻസിസി കെഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി

മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ‍ തുക അടയ്ക്കാനുള്ളത് – 1.6 കോടി രൂപ. വണ്ടൂർ വിദ്യാഭ്യാസ ജില്ല 1.5 കോടിയും കോഴിക്കോട് വിദ്യാഭ്യാസ ജില്ല 1.4 കോടിയും അടയ്ക്കാനുണ്ട്. സ്കൂൾ സൊസൈറ്റിയുടെ ചുമതലയുള്ള അധ്യാപകരാണു ബാധ്യത തീർക്കേണ്ടത്. പുസ്തകം സ്കൂളിൽ എത്തിച്ച കാലത്തെ സൊസൈറ്റി ഭാരവാഹികളല്ല പല സ്കൂളുകളിലും ഇപ്പോഴുള്ളത്. എന്നാൽ, തുക അടച്ചില്ലെങ്കിൽ ഇപ്പോഴത്തെ അധ്യാപകരുടെ മേലാണു ബാധ്യത വരിക.

 

കണക്കു പരിശോധന 7 മുതൽ

 

മനോരമ ലേഖകൻ

 

തൃശൂർ ∙ വിൽക്കാത്ത പാഠപുസ്തകങ്ങളുടെ തുക അടയ്ക്കാത്തതിന്റെ കണക്കു പരിശോധന 7 മുതൽ 18 വരെ കുട്ടനാട്ടിലും എറണാകുളത്തുമായി നടക്കും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള വർക്കായി കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ 7 മുതൽ 10 വരെയും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക്കാർക്കായി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ 14, 16, 17, 18 തീയതികളിലുമാണു പരിശോധന. 2018 വരെയുള്ള കുടിശിക സംബന്ധിച്ചു സ്കൂളുകൾ നൽകിയ രേഖകളിൽ കണ്ടെത്തിയ അപാകതകൾ തിരിച്ചയച്ചിട്ടുണ്ട്. ഇവയ്ക്കുള്ള മറുപടിയും എല്ലാ അനുബന്ധരേഖകളും കണക്കുപരിശോധനയ്ക്ക് എത്തിക്കണം. 

 

Content Summary : Unsold Textbooks: school should pay 23 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com