ADVERTISEMENT

കഴിഞ്ഞ ദിവസം നടന്ന സർവകലാശാലകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് (എൽജിഎസ്) ആദ്യഘട്ട പരീക്ഷ താരതമ്യേന എളുപ്പമായിരുന്നു. പ്രസ്താവനാ ചോദ്യങ്ങൾ കൂടുതൽ വന്നില്ല. എങ്കിലും ചില ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിലു ള്ളവയായിരുന്നു. നന്നായി തയാറെടുത്തവർക്ക് 75 - 80 മാർക്ക് നേടാം. 

Read Article : പത്താം ക്ലാസ്സ്‌ എങ്ങനെ പാസ്സാകും എന്ന് വിഷമിച്ച കുട്ടിയെ സ്കൂൾ ടോപ്പർ ആക്കിയ ജോജി ടീച്ചർ

അഞ്ചോ ആറോ മാർക്ക് നെഗറ്റീവായാലും 70– 75 മാർക്ക് സ്കോർ ചെയ്യാം. ശരാശരി ഉദ്യോഗാർഥികൾക്ക് 65 -70 മാർക്ക് നേടാൻ പ്രയാസമില്ല. സാധാരണയായി വിഷമിപ്പിക്കാറുള്ള കണക്കുപോലും ഇത്തവണ വലച്ചില്ല. നന്നായി പഠിച്ചവർക്ക് കണക്കിലെ 20 ൽ 15 - 17 മാർക്ക് നേടാം; ശരാശരിക്കാർക്ക് 12 -15 മാർക്കും. മൊത്തം 12 ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ളവയായിരുന്നു. ഇതിന് ഉത്തരം എഴുതാൻ ശ്രമിച്ച് നെഗറ്റീവ് മാർക്ക് വന്നാൽ ദുഃഖിക്കേണ്ടിവരും. 

 

ഉത്തരമറിയില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുകയാണു വേണ്ടത്. പരീക്ഷയുടെ ബാക്കി 3 ഘട്ടങ്ങൾ കൂടി കഴിഞ്ഞാലേ കട്ട് ഓഫ് മാർക്ക് പറയാനാകൂ. മറ്റു ഘട്ടങ്ങളിലെ കടുപ്പമനുസരിച്ച് മാർക്ക് ഏകീകരണം നടത്തിയ ശേഷമാകും കട്ട് ഓഫ് മാർക്ക് പ്രഖ്യാപിക്കുക. അടുത്ത 3 ഘട്ടങ്ങളിൽ പരീക്ഷ എഴുതുന്നവരും ആദ്യഘട്ട ചോദ്യപ്പേപ്പർ വിശദമായി വിശകലനം ചെയ്തു പഠിക്കുക . ഏതൊക്കെ ഭാഗത്തുനിന്നാണ് ചോദ്യങ്ങൾ, പ്രസ്താവനാ ചോദ്യങ്ങളുടെ സ്വഭാവമെങ്ങനെ, എത്രത്തോളം ആഴത്തിൽ ചോദ്യങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു തയാറെടുക്കാം.

 

Content Summary : The Kerala PSC University LGS exam was not tough

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com