ADVERTISEMENT

തിരുവനന്തപുരം∙ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി, ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്സുകളിലെ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്മെന്റ് 19ന് നടത്തും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരും ഇതുവരെ അലോട്മെന്റ് ലഭിച്ചവരും അല്ലാത്തവരും ആയ എല്ലാവർക്കും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി 18 വരെ ഓപ്ഷൻ നൽകാം. 

Read Also : ആയുഷ് യുജി: ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ‍ 4 വരെ

എൽബിഎസ് നടത്തിയ മുൻ അലോട്മെന്റുകളിൽ പ്രവേശനം നേടിയവർ ഈ കോളജിൽ നിന്ന് , സ്പോട്ട് അലോട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻഒസി ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്മെന്റിൽ പങ്കെടുക്കാം. ഫോൺ: 04712 324396, 2560327.

 

Content Summary : Hotel Management and Design Course spot allotment on 19th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com