ADVERTISEMENT

ആനിമേഷന്റെയും വിഷ്വൽ ഇഫക്റ്റുകളുടെയും രംഗത്ത് മികവ് പുലർത്തുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യവും അറിവും ലഭ്യമാക്കുന്ന സമഗ്രമായ പരിശീലന പരിപാടിക്ക് ടൂണ്‍സ് അക്കാദമി തുടക്കമിടുന്നു. ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് പ്രോഎഡ്ജ് കോഴ്സിലേക്ക് ദേശീയതലത്തിലുള്ള ടൂൺസ് ക്രിയേറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - ടി ക്യാറ്റ് വഴിയാണ് പ്രവേശനം നല്‍കുക. സെപ്റ്റംബര്‍ മൂന്നാം വാരം നടത്തുന്ന ടെസ്റ്റിന് toonzacademy.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. 

ഗെയിമിംഗ്, കോമിക് (എവിജിസി) എന്നിവയ്ക്കൊപ്പം ആനിമേഷനും വിഷ്വൽ ഇഫക്‌റ്റുകളും അടുത്ത പത്ത് വർഷത്തിനുള്ളിൽ രണ്ട് ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടു ഡി, ത്രീ ഡി ആനിമേഷൻ, ക്യാരക്ടർ ഡിസൈൻ, സ്റ്റോറിബോർഡിംഗ്, വിഷ്വൽ ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ പ്രോഎ‍ഡ്ജ് കോഴ്സില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ പരിചയസമ്പന്നരായ വ്യവസായ പ്രൊഫഷണലുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് പഠിക്കാനും ആഗോളതലത്തിലുള്ള പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

toonz-academy-three-dimension-animation

പ്രോഎഡ്ജ് കോഴ്സ് സർഗ്ഗാത്മകതയുടെയും സാങ്കേതികതയുടെയും സമ്പൂർണ്ണ സംയോജനമാണെന്ന് ടൂൺസ് മീഡിയ ഗ്രൂപ്പ് സിഇഒ പി. ജയകുമാർ പറഞ്ഞു. സര്‍ഗാത്മക ആശയങ്ങൾ, ടൂളുകൾ, സാങ്കേതികതകൾ എന്നിവയുടെ സവിശേഷ മിശ്രിതമാണ് ടൂണ്‍സ് പെഡഗോഗിയില്‍ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് സൈദ്ധാന്തിക പരിജ്ഞാനത്തോടൊപ്പം വ്യവസായത്തിൽ നേരിട്ട് ആവശ്യമായ പ്രായോഗിക കഴിവുകളും ഇതിലൂടെ ലഭ്യമാക്കുന്നു. ആനിമേറ്റര്‍മാര്‍, വിഷ്വല്‍ ഇഫക്ട്സില്‍ താല്‍പര്യമുള്ളവര്‍, ഡിജിറ്റല്‍ സര്‍ഗാത്മകതയില്‍ ആഭിമുഖ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇന്ത്യയിലും വിദേശത്തും മികച്ച കരിയര്‍ നേടാന്‍ ഈ കോഴ്സ് പര്യാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂണ്‍സ് അക്കാദമി പൂര്‍വ വിദ്യാര്‍ഥിയും ബോട് വിഎഫ്എക്സ് ഇന്‍ഡ്യ സിഐഒയുമായ എ.കെ. അനൂപ്, ടൂണ്‍സ് അക്കാദമി അക്കാദമിക്സ് ആന്‍ഡ് ട്രെയിനിംഗ് വൈസ് പ്രസിഡന്റ് എ.എസ്. വിനോദ്, സിഒഒ: ജോണ്‍സണ്‍ ലിയോണ്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ടൂണ്‍സ് മീഡിയ ഗ്രൂപ്പ്
ലോകമെമ്പാടുമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മാധ്യമങ്ങളിലും ഉപഭോക്തൃ പ്ലാറ്റ്‌ഫോമുകളിലും ഉന്നതനിലവാരമുള്ള വിനോദ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഗ്ലോബല്‍ ലീഡര്‍മാരാണ് ടൂൺസ് മീഡിയ ഗ്രൂപ്പ്. ഈ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ടൂണ്‍സ് ഉയർന്ന നിലവാരമുള്ള ഉള്ളടക്ക രചന, നിര്‍മാണം, വിതരണം, ഡിജിറ്റൽ മീഡിയ ഉപയോഗം, ലൈസൻസിംഗും  മർച്ചൻഡൈസിംഗും, ഗെയിമിംഗ്, എആര്‍/വിആര്‍, മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ആനിമേഷൻ പാഠ്യപദ്ധതി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 'എന്റെർടൈൻ ദ വേൾഡ്' എന്ന ലക്ഷ്യത്തോടെ ഈ രംഗത്തെ ആഗോള നേതൃത്വ ടീമിൽ ലോകമെമ്പാടുമുള്ള വ്യവസായ വിദഗ്ധർക്കൊപ്പം ടൂൺസ് മീഡിയ ഗ്രൂപ്പും മുന്നേറുകയാണ്. ലോകത്തിലെ പ്രമുഖ ആനിമേഷൻ സ്റ്റുഡിയോകളിലൊന്നായ ടൂൺസ് ആനിമേഷൻ സ്റ്റുഡിയോയുടെ പരിശീലന വിഭാഗമാണ് ടൂൺസ് അക്കാദമി. പരിചയസമ്പന്നരായ വ്യവസായ പ്രൊഫഷണലുകളുടെ ഒരു ടീം ആണ് ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ് വ്യവസായത്തിൽ വിജയിക്കാൻ ആവശ്യമായ പരിശീലനം നല്‍കുന്നത്. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറുകളും ഉപകരണങ്ങളും അടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ടൂൺസ് അക്കാദമിയിലുണ്ട്.

Content Summary : Toonz Academy launches new animation and VFX course ProEdge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com