ADVERTISEMENT

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസം സമഗ്രമായി നിയന്ത്രിക്കുന്ന കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in) 5–വർഷ ബിആർക് പ്രവേശന മാനദണ്ഡം പരിഷ്കരിച്ച് വിജ്ഞാപനം ചെയ്തു. ഇക്കൊല്ലം ഒഴിവു വരുന്ന സീറ്റുകളിലേക്കും പുതിയ മാനദണ്ഡപ്രകാരം പ്രവേശനം നടത്താം. ദേശീയ ആർക്കിടെക്ചർ അഭിരുചിപരീക്ഷയായ ‘നാറ്റാ’ (www.nata.in) ഈ പശ്ചാത്തലത്തിൽ സെപ്റ്റംബർ 17ന് ഒരിക്കൽക്കൂടി നടത്തും.

Read Also : ഡ്രോൺ പൈലറ്റ്: ഇന്ത്യയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ, സർട്ടിഫിക്കറ്റുള്ളവർ വെറും 5400

 

മിനിമം യോഗ്യതയിലെ ഭേദഗതി

എ) നിലവിലുണ്ടായിരുന്ന യോഗ്യത: ബിആർക് ഒന്നാംവർഷ പ്രവേശനത്തിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തമായും, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളും ചേർത്തും 50% വീതം മാർക്ക് വേണം. മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്ക് ആയാലും മതി. ‘നാറ്റാ’യിൽ യോഗ്യത നേടുകയും വേണം.

ബി) പുതുക്കിയ യോഗ്യത: നിർബന്ധവിഷയങ്ങളായ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കു പുറമേ, കെമിസ്ട്രി / ബയോളജി / ടെക്നിക്കൽ വൊക്കേഷനൽ വിഷയം / കംപ്യൂട്ടർ സയൻസ് / ഐടി / ഇൻഫർമാറ്റിക്സ് പ്രാക്ടിസസ് / എൻജിനീയറിങ് ഗ്രാഫിക്സ് / ബിസിനസ് സ്റ്റഡീസ് ഇവയിലൊന്നും ഐച്ഛികമായെടുത്ത് 45% മൊത്തം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്ക് ആയാലും മതി. ‘നാറ്റാ’യിലോ ജെഇഇയിലെ ആർക്കിടെക്ചർ അഭിരുചിപരീക്ഷയിലോ യോഗ്യത നേടുകയും വേണം. പരിഷ്കരിച്ച മിനിമം യോഗ്യതയ്ക്ക് 2023 ജൂലൈ 19 മുതൽ പ്രാബല്യമുണ്ട്.

Read Also : ജോലിയിൽ അസാധാരണമായി തിളങ്ങുന്നവരോട് അസൂയ തോന്നിയിട്ടുണ്ടോ?; രഹസ്യമിതാണ്

ഇക്കൊല്ലം നേരത്തേ നടത്തിയ 3 ‘നാറ്റാ’ ടെസ്റ്റുകൾ എഴുതിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും 17നു നടത്തുന്ന ‘നാറ്റാ’യിലെ സ്കോർ ഈ വർഷത്തെ ബിആർക് പ്രവേശനത്തിനു പരിഗണിക്കും. പുതുക്കിയ മിനിമം യോഗ്യതയുൾപ്പെടുത്തിയ ഇൻഫർമേഷൻ ബ്രോഷർ (രണ്ടാം വേർഷൻ) ‘നാറ്റാ’ സൈറ്റിലുണ്ട്.

 

Content Summary : New Admission Criteria for  Architecture Program - Check Out the Revised Requirements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com