ADVERTISEMENT

ന്യൂഡൽഹി ∙ എംബിബിഎസ് കോഴ്സിലെ മെഡിക്കൽ വിഷയങ്ങളിൽ ജയിക്കാൻ തിയറിക്കും പ്രാക്ടിക്കലിനും 50% വീതം മാർക്കു നേടിയിരിക്കണമെന്ന വ്യവസ്ഥ ദേശീയ മെഡിക്കൽ കമ്മിഷൻ ഭേദഗതി  ചെയ്തു. 

Read Also : Read Also : സംസ്ഥാന അധ്യാപക അവാർഡ് 20 പേർക്ക്

പുതിയ വ്യവസ്ഥ അനുസരിച്ചു മൊത്തം 50% മാർക്കു മതി. ഇതിൽ തിയറിക്ക് 60%, പ്രാക്ടിക്കലിന് 40% എന്ന നിലയിലോ തിരിച്ചോ മാർക്കു നേടിയാൽ മതിയാകും. മെഡിക്കൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എൻഎംസി ഓഗസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ച മാർഗരേഖയിലാണു മാറ്റം വരുത്തിയിരിക്കുന്നത്. 

 

2 ഭാഗങ്ങളുള്ള വിഷയങ്ങളിൽ വിജയിക്കാൻ രണ്ടിനും കൂടി 50% മാർക്കു വാങ്ങണമെന്ന വ്യവസ്ഥയിലും ഇളവു വരുത്തിയിട്ടുണ്ട്. പുതിയ നിർദേശം അനുസരിച്ചു രണ്ടു പേപ്പറിനും കൂടി 40% മാർക്കു മതിയാകും.

 

Content Summary : MBBS Pass Requirement Amended - What You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com