സംസ്ഥാന അധ്യാപക അവാർഡ് 20 പേർക്ക്
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ അധ്യയന വർഷത്തെ സംസ്ഥാന അധ്യാപക-പിടിഎ അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി,യുപി,ഹൈസ്കൂൾ വിഭാഗങ്ങളിൽ 5 അധ്യാപകർക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 അധ്യാപകർക്കും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ഒരു അധ്യാപകനുമാണു പുരസ്കാരം. അധ്യാപക പുരസ്കാര ജേതാക്കൾ ഇവരാണ്:
Read Also : 27 വർഷത്തെ സേവനം മിനിടീച്ചർക്ക് തിരികെക്കൊടുത്തത് സംസ്ഥാന അധ്യാപക പുരസ്കാരം
എൽപി: രമേശൻ ഏഴോക്കാരൻ (ഗവ. എൽപിഎസ്, പോരൂർ, മാനന്തവാടി), കെ.ഉണ്ണിക്കൃഷ്ണൻ നായർ (എയുപിഎസ്, ബോവിക്കാന, മുളിയാർ, കാസർകോട്), കെ.അബൂബക്കർ (ഊർപ്പള്ളി എൽപിഎസ്, വേങ്ങാട്, കണ്ണൂർ), ഇ.പി.പ്രഭാവതി (എഎംയുപി സ്കൂൾ, ആക്കോട്, വിരിപ്പാടം, മലപ്പുറം), ശശിധരൻ കല്ലേരി (ഫാക്ട് ഈസ്റ്റേൺ യുപിഎസ്, എറണാകുളം).
യുപി: രവി വലിയവളപ്പിൽ (ജിയുപിഎസ്, കൂക്കാനം, കരിവെള്ളൂർ, കണ്ണൂർ), എം.ദിവാകരൻ (ജിയുപിഎസ്, ആയമ്പാറ, പെരിയ, കാസർകോട്), സി.യൂസഫ് (വിപിഎഎം യുപി സ്കൂൾ, പുത്തൂർ, മലപ്പുറം), ജി.എസ്.അനീല (ഇവിയുപിസ്കൂൾ, തോന്നയ്ക്കൽ, തിരുവനന്തപുരം), ടി.ആർ.മിനി (ഗവ.യുപി സ്കൂൾ, തോക്കുപാറ, ഇടുക്കി).
ഹൈസ്കൂൾ: മിനി എം.മാത്യു (സെന്റ് ആൻസ് ജിഎച്ച്എസ്എസ്, ചങ്ങനാശേരി), വി.സി.ശൈലജ (ജിഎച്ച്എസ്എസ് ഇരിക്കൂർ, കണ്ണൂർ), എം.സി.സത്യൻ (എസ്ഐഎച്ച്എസ്എസ് ഉമ്മത്തൂർ, വടകര), കെ.ആർ.ലതാഭായി (ജിഎച്ച്എസ്എസ്, കമ്പല്ലൂർ, കാസർകോട്), സുമ ഏബ്രഹാം ( മാർത്തോമ്മാ എച്ച്എസ്എസ്, പത്തനംതിട്ട).
ഹയർ സെക്കൻഡറി: പി.പി.അജിത്ത് (എസ്കെഎംജെ എച്ച്എസ്എസ്, കൽപ്പറ്റ), ജോസഫ് മാത്യു (സെന്റ് മേരീസ് എച്ച്എസ്എസ്, മുരിക്കാശേരി, ഇടുക്കി), ജോയ് ജോൺ (സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം), സി.മഞ്ജുള (ഗവ.മോഡൽ എച്ച്എസ്എസ്, കോട്ടയം). വൊക്കേഷനൽ ഹയർ സെക്കൻഡറി: സി.ഹാരിസ് (ജെഡിടി ഇസ്‌ലാം വിഎച്ച്എസ്എസ് വെള്ളിമാടുകുന്ന്, കോഴിക്കോട്).
Read Also : മികച്ച ഹയർസെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി ജോസഫ് മാത്യു
പിടിഎ പുരസ്കാരങ്ങളിൽ 1 മുതൽ 5 വരെ സ്ഥാനം നേടിയ സ്കൂളുകൾ:
പ്രൈമറി: ജിഎംയുപി സ്കൂൾ, അരീക്കോട്, മലപ്പുറം, ജിഎൽപി സ്കൂൾ, തൊളിക്കോട്, പുനലൂർ, ജിയുപിഎസ്, വിതുര, തിരുവനന്തപുരം, ജിഎൽപി സ്കൂൾ, കൈതക്കൽ, ചെറുകാട്ടൂർ, വയനാട്, ജിയുപിഎസ് ചുനക്കര, ആലപ്പുഴ.
സെക്കൻഡറി: ഗവ.വിഎച്ച്എസ്എസ് ഇരിങ്ങോൾ, പെരുമ്പാവൂർ, ജിവിഎച്ച്എസ്എസ് കതിരൂർ തലശേരി, ഗവ.വിഎച്ച്എസ്എസ് മാനന്തവാടി, ജിവിഎച്ച്എസ്എസ്,നെല്ലിക്കുത്ത്, മഞ്ചേരി, എസ്‌വിജിവിഎച്ച്എസ്എസ്, കിടങ്ങന്നൂർ ആറൻമുള.
5 ലക്ഷം രൂപയും സിഎച്ച് മുഹമ്മദ് കോയ എവർ റോളിങ് ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാർക്കു ലഭിക്കുക. 2 മുതൽ 5 വരെ സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 4,3,2,1 ലക്ഷം രൂപ വീതം ലഭിക്കും. സെപ്റ്റംബർ 5നു പാലക്കാട്ട് അധ്യാപക ദിനാഘോഷ ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് പുരസ്കാരങ്ങൾ സമ്മാനിക്കും.
Content Summary : State Teachers and PTA Awards Announced: Check Out the Winners