ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല (ഡിയു) പുതുതായി ആരംഭിച്ച 5 വർഷ എൽഎൽബിക്കുള്ള പ്രവേശനം ദേശീയ നിയമ പ്രവേശനപരീക്ഷ ‘ക്ലാറ്റ്’ വഴി നടത്താമെന്നു യുജിസി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജി വഴിയായിരിക്കണം പ്രവേശനമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് യുജിസി സത്യവാങ്മൂലം നൽകിയത്.

Read Also : കെ–ടെറ്റ്: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് മാർക്ക് ഇളവില്ല

എൽഎൽബി പ്രഫഷനൽ കോഴ്സാണെന്നും വിദ്യാർഥികളെ തിരഞ്ഞെടുക്കാൻ സവിശേഷ മാനദണ്ഡങ്ങൾ ആവശ്യമാകാമെന്നും യുജിസി പറയുന്നു. ‘ക്ലാറ്റ് ദേശീയ പ്രവേശനപരീക്ഷയാണ്. ഡിയു അക്കാദമിക്, എക്സിക്യൂട്ടീവ് കൗൺസിലുകളുടെ അനുമതിയോടെയാണ് ക്ലാറ്റിലൂടെ പ്രവേശനം നടത്താൻ തീരുമാനിച്ചത്. സ്വതന്ത്ര സ്ഥാപനമായ ഡിയുവിനു പ്രവേശന മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശമുണ്ട്’ – യുജിസി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. 

 

വിഷയത്തിൽ മുൻപു സ്വീകരിച്ച നിലപാടിനു വിരുദ്ധമാണ് യുജിസി സത്യവാങ്മൂലം. ഓഗസ്റ്റ് 25ന് ഹർജി പരിഗണിച്ചപ്പോൾ എല്ലാ കേന്ദ്ര സർവകലാശാലകളും ബിരുദ, പിജി പ്രവേശനത്തിനു സിയുഇടി അടിസ്ഥാനമാക്കണമെന്നു യുജിസി അഭിഭാഷകൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും യുജിസിക്കും നിർദേശം നൽകിയത്. ഡിയുവിലെ മറ്റു ബിരുദ കോഴ്സുകളുടെയെല്ലാം പ്രവേശനം കഴിഞ്ഞവർഷം മുതൽ സിയുഇടി വഴിയാണ്.

 

Content Summary : UGC Backs DU's Decision to Conduct LLB Admissions Through CLAT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com