പ്ലസ് വൺ: സിലബസ് മാറി എത്തിയവർ കുറഞ്ഞു
Mail This Article
×
കണ്ണൂർ ∙ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്നു സംസ്ഥാന സിലബസിൽ പ്ലസ് വണിനു ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഇക്കൊല്ലം ഗണ്യമായ കുറവ്. 26,629 വിദ്യാർഥികൾ മാത്രമാണ് ചേർന്നത്. കഴിഞ്ഞ അധ്യയനവർഷം 31,697 പേരും 2021–22 ൽ 33,626 വിദ്യാർഥികളും പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് 2018–19 ലാണ്– 42,892 പേർ. ഇത്തവണ പ്ലസ് വൺ പ്രവേശന നടപടികൾ വൈകിയതാണ് മറ്റു സിലബസുകളിലുള്ളവരെ അവിടെത്തന്നെ തുടരാൻ നിർബന്ധിതരാക്കിയതെന്നാണ് അധ്യാപകരുടെ വാദം. ഈ വർഷത്തെ എസ്എസ്എൽസി ഫലം വന്നതു മേയ് 19നാണ്. എന്നാൽ, പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായതാകട്ടെ കഴിഞ്ഞമാസം അവസാനവും. എന്നാൽ, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. മാറിയത് 37% പേർ കേരളത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിലായി 70,495 വിദ്യാർഥികളാണ് ഇക്കൊല്ലം 10–ാം ക്ലാസ് പാസായത്. ഇവരിൽ 37% ആണ് കേരള സിലബസിലേക്കു മാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.