ADVERTISEMENT
തിരുവനന്തപുരം ∙ പുതുതായി ആരംഭിക്കുന്ന 13 സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകളിലും ഇക്കൊല്ലം തന്നെ ബിഎസ്‌സി നഴ്സിങ് പ്രവേശനം നടത്തുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. വർധിപ്പിച്ച സീറ്റുകളിൽ അലോട്മെന്റ് നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒക്ടോബർ 31 വരെ പ്രവേശനം നടത്താൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനകം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഓപ്ഷൻ മുഖേന പുതുതായി ആരംഭിക്കുന്ന കോളജുകളിലേക്കു മാറാൻ അവസരം നൽകും. പ്രവേശന തീയതി ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് ആരംഭിക്കുന്ന ഷെഡ്യൂളിലും മാറ്റമുണ്ടാകും. പുതുതായി 820 സീറ്റുകളാണ് അനുവദിച്ചത്. പ്രൈവറ്റ് നഴ്സിങ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി.സജിയും സെക്രട്ടറി അയിര ശശിയും ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com