വിദേശ വിദ്യാഭ്യാസം : സാന്റമോണിക്ക പ്രദർശനത്തിന് വൻ പങ്കാളിത്തം
Mail This Article
സാന്റമോനിക്ക സ്റ്റഡി എബ്രോഡും മലയാള മനോരമയും ചേർന്നു സെപ്റ്റംബർ 23നു കൊച്ചി മാറിയെറ്റ് ഹോട്ടലിലും 24നു തൃശൂർ അയ്യന്തോളിലുള്ള ഹയാത് റീജൻസി ഹോട്ടലിലും വിദേശ വിദ്യാഭ്യാസ പ്രദേശനം നടത്തി. കൊച്ചിയിൽ മുൻ കർണാടക സ്റ്റേറ്റ് ഡിജിപി ഡോ. ശങ്കർ ബിദാരി, തൃശൂരിൽ കളക്ടർ വി. ആർ. കൃഷ്ണ തേജ ഐഎസ് എന്നിവർ എക്സ്പോ ഉത്‌ഘാടനം ചെയ്‌തു.
സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ സാന്റാമോണിക്ക , സാന്റമോനിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടർ നൈസി ബിനു, സാന്റമോനിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഡയറക്ടർ ഐസക് ഫ്രാൻസിസ്, എംജി,കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, വേദിക് െഎഎഎസ് അക്കാദമി ജെയിംസ് മറ്റം മലയാള മനോരമ മാർക്കറ്റിങ് മാനേജർ വി.എസ്. അരുൺ, സാന്റമോനിക്ക ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ തനൂജ നായർ, സാന്റമോനിക്ക ചീഫ് ഒാപ്പറേറ്റിങ് ഒാഫിസർ ഷെർളി രജി എന്നിവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.
യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജർമനി, യുഎസ്‌എ, അയർലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, യുഎഇ, ലാത്വിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും 120 ഇൽ പരം യൂണിവേഴ്സിറ്റി കോളേജുകളുടെ ഔദ്യോഗിക പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കുകയും ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് വഴികാട്ടുകയും ചെയ്‌തു