ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ലോക സർവകലാശാല റാങ്കിങ് 2024 ൽ രാജ്യത്തെ 91 സ്ഥാപനങ്ങൾ ഇടംപിടിച്ചു. 201–250 വിഭാഗത്തിൽ ഉൾപ്പെട്ട ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് (ഐഐഎസ്‍സി) ഇന്ത്യയിലെ സ്ഥാപനങ്ങളിൽ മുന്നിൽ. എംജി സർവകലാശാലയും പട്ടികയിലുണ്ട്. 

Read Also : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാൻ പഠിക്കാം

അണ്ണാ യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്‍ലാമിയ, മഹാത്മാ ഗാന്ധി സർവകലാശാല, ഹിമാചലിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ് എന്നീ സ്ഥാപനങ്ങൾ 501–600 റാങ്കിങ് വിഭാഗത്തിലാണ്. അമൃത വിശ്വവിദ്യാപീഠം 801–1000 വിഭാഗത്തിലുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഐഐഎസ്‌സിയുടെ ഏറ്റവും മികച്ച നിലയാണ് ഇത്തവണത്തേത്. 

Read Also : ആയുഷ് പിജി: ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ

108 രാജ്യങ്ങളിൽ നിന്നുള്ള 1904 സ്ഥാപനങ്ങളാണ് ഇക്കുറി പട്ടികയിലുള്ളത്. രാജ്യത്തെ പ്രധാന ഐഐടികളെല്ലാം തുടർച്ചയായി നാലാം വർഷവും റാങ്കിങ് നടപടികളിൽ നിന്നു പിൻമാറി. ഓക്സ്ഫഡ് സർവകലാശാലയാണ് ഒന്നാമത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി രണ്ടാം റാങ്കും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) മൂന്നാം റാങ്കും നേടി. ഗവേഷണം, അധ്യാപനം, അറിവ് പങ്കുവയ്‌ക്കൽ, രാജ്യാന്തര വീക്ഷണം, രാജ്യാന്തര നിലവാരം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്‌ഥാനമാക്കിയാണ് റാങ്ക് പട്ടിക.

 

Content Summary : Discover India's Leading Institution in Times Higher Education's World University Ranking 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com