ADVERTISEMENT
തൃശൂർ ∙ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കുവാൻ ആരോഗ്യ സർവകലാശാല ഇളവ് അനുവദിച്ചു. 200 കിടക്കകളുള്ള ആശുപത്രികൾക്ക് പുതിയ നഴ്സിങ് കോളജ് തുടങ്ങാൻ അനുമതി നൽകാനാണ് തീരുമാനം. 300 കിടക്കകൾ വേണമെന്നായിരുന്നു നിലവിലുള്ള നിബന്ധന. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിലിന്റേതാണ് തീരുമാനം. രാജ്യാന്തരതലത്തിൽ കൂടുതൽ നഴ്സുമാരെ ആവശ്യമായി വരുന്ന സാഹചര്യം പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നത്. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് കൂടുതൽ നഴ്സിങ് കോളജുകൾ ആരംഭിക്കുന്നതിന് അവസരമൊരുങ്ങും. ജോലി സ്ഥലത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ജീവനക്കാരെ നിയമിക്കാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും കോളജുകൾക്ക് നിർദേശം നൽകി. ഇൗ സൗകര്യങ്ങൾ ഏർപ്പെടുത്താത്ത കോളജുകൾക്ക് അഫിലിയേഷൻ നൽകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com