ADVERTISEMENT

ന്യൂഡൽഹി ∙ എംബിബിഎസ് അവസാനവർഷ വിദ്യാർഥികൾക്കു നിശ്ചയിച്ചിരിക്കുന്ന പരീക്ഷ ‘നെക്സ്റ്റി’നുള്ള (നാഷനൽ എക്സിറ്റ് ടെസ്റ്റ്) തയാറെടുപ്പുകൾക്കായി ഏഴംഗ സമിതി രൂപീകരിച്ചു. 2020 ൽ പ്രവേശനം നേടിയ എംബിബിഎസ് ബാച്ച് മുതലുള്ളവരാകും കോഴ്സ് പൂർത്തിയാകുമ്പോൾ ‘നെക്സ്റ്റ്’ എഴുതേണ്ടിവരിക. 

Read Also : യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ

പരീക്ഷ ഏതു തരത്തിൽ നടത്തണമെന്നും മറ്റും പരിശോധിച്ചു റിപ്പോർട്ട് നൽകാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എംബിബിഎസ് പഠനശേഷമുള്ള ലൈസൻസ് പരീക്ഷയാണു പ്രധാനമായും ‘നെക്സ്റ്റ്’. മെഡിക്കൽ പിജി പ്രവേശന ത്തിനുള്ള മെറിറ്റ് പട്ടിക തയാറാക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. വിദേശത്ത് എംബിബിഎസ് പഠിച്ചെത്തുന്നവർ ഇന്ത്യയിൽ പ്രാക്ടിസ് നടത്താൻ എഴുതേണ്ടതും ‘നെക്സ്റ്റ്’ ആയിരിക്കും. 

Read Also : ജിആർഇ പരീക്ഷ പുതിയ ഫോർമാറ്റിൽ; സമയം ഏതാണ്ടു പകുതിയാക്കി; മാറ്റം പ്രാബല്യത്തിൽ

നീറ്റ്–പിജി, വിദേശത്തു പഠിച്ചെത്തുന്നവർ എഴുതേണ്ട ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ തുടങ്ങിയവയെല്ലാം ഇല്ലാതാകുക യും ചെയ്യും. 2019 ബാച്ച് മുതൽ ‘നെക്സ്റ്റ്’ നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കി ലും മാതൃകാ പരീക്ഷയുടെ റജിസ്ട്രേഷൻ ഉൾപ്പെടെ ആരംഭിച്ച ശേഷം ഇതു പിൻവലിച്ചിരുന്നു.

 

Content Summary :  'Next' Exam to Replace NEET-PG and Foreign Medical Graduate Exam for MBBS Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com