നല്ലപാഠം കൂട്ടുകാരേ, ഹാങ്ചോ ആൽബം അയയ്ക്കാം;സമ്മാനം നേടാം
Mail This Article
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം സ്വപ്നതുല്യം. നമ്മുടെ താരങ്ങൾ സൃഷ്ടിച്ച പൊൻതിളക്കമുള്ള നേട്ടത്തിന്റെ വാർത്തകൾ മലയാള മനോരമയുടെ കായികം പേജിൽ നിങ്ങൾ വായിച്ചിരിക്കുമല്ലോ. ഗെയിംസ് ചിത്രങ്ങളും വാർത്തകളും ചേർത്ത് ഗെയിംസ് ആൽബം തയാറാക്കാം. പേജുകളുടെ എണ്ണവും വലുപ്പവും നിങ്ങളുടെ ഇഷ്ടാനുസരണമാവാം. നിങ്ങൾ വരച്ച ചിത്രങ്ങളും എഴുത്തുമൊക്കെ ചേർക്കുകയുമാവാം. ആൽബങ്ങൾ തിരികെ അയയ്ക്കുന്നതല്ല.
വിവരങ്ങൾക്ക് നല്ലപാഠം ജില്ലാ കോഓർഡിനേറ്ററെ വിളിക്കാം ഫോൺ: 9567068698
സമ്മാനങ്ങൾ
സംസ്ഥാനതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന 3 പേർക്ക് 7500, 5000, 3000 രൂപ വീതം സമ്മാനം. ജില്ലാതലത്തിൽ മികവറിയിക്കുന്ന 2000 രൂപ വീതം സമ്മാനവുമുണ്ട്. .
അയയ്ക്കേണ്ട വിലാസം:
(കവറിനു പുറത്ത് ‘കോട്ടയം ജില്ല’ എന്നെഴുതണം)
നല്ലപാഠം ‘ഏഷ്യൻ
ഗെയിംസ് ആൽബം’,
മലയാള മനോരമ, കെകെ റോഡ്, കോട്ടയം – 1
അവസാന തീയതി ഒക്ടോബർ 15