ADVERTISEMENT

കോട്ടയം ∙ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പൂർവവിദ്യാർഥി സംഘടന കേരള ചാപ്റ്ററിന്റെ അൻപതാം വാർഷികാഘോഷം ‘മൊബ് മീറ്റ് 2023’ എന്ന പേരിൽ കോട്ടയത്ത് സംഘടിപ്പിച്ചു. വിൻഡ്‌സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷങ്ങൾ മണിപ്പാൽ എംഐടി മുൻ ഡീൻ പ്രഫ. കെ. കമലാക്ഷ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.

മണിപ്പാൽ യൂണിവേഴ്സിറ്റി എക്സാമിനേഷൻ റജിസ്ട്രാർ ഡോ. വിനോദ് വി. തോമസ്, അലുംമ്നി റിലേഷൻസ് ചുമതലയുളള പ്രഫ. എം. വി. കിനി, പ്രഫ വിനോദ് കാമത്ത് തുടങ്ങി നിരവധി ഫാക്കൽറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മൊബ് മീറ്റ് 2023 പ്രസിഡന്റും കൺവീനറുമായ അലക്‌സ് സക്കറിയ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലോകമെമ്പാടു നിന്നുമുള്ള 250 ൽ അധികം പൂർവ വിദ്യാർഥികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

കെ.സി. മാത്യു (കോട്ടയം), ജി ഈപ്പൻ (കോഴിക്കോട്) തുടങ്ങിയവരുൾപ്പെടെ മുതിർന്ന പത്ത് പൂർവവിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ഓർമച്ചിത്രങ്ങളും കുറിപ്പുകളും ഉൾപ്പെടുന്ന മണിപ്പാൽ ഗോൾഡൻ മെമ്മറീസ് എന്ന സുവനീറും പുറത്തിറക്കി.

English Summary:

Relive the Golden Memories: Manipal Institute of Technology Kerala Chapter Celebrates 50th Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com