സ്കൂളിൽ പോകാതെ വിസിറ്റിങ് റിപ്പോർട്ട്: താക്കീതുമായി ഡിജിഇ
Mail This Article
×
മുക്കം (കോഴിക്കോട്)∙ സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്താതെ രേഖകൾ വിദ്യാഭ്യാസ ഓഫിസുകളിലേക്ക് വിളിച്ചു വരുത്തി വിസിറ്റിങ് റിപ്പോർട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ). സൂപ്പർ ചെക്ക് സെൽ വിഭാഗം നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയത്.
വിദ്യാഭ്യാസ ഓഫിസർമാർ വിളിച്ചു വരുത്തിയ രേഖകൾ സമയബന്ധിതമായി സ്കൂളുകളിലേക്ക് തിരിച്ചെത്തിക്കുന്നി ല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും അധികാര പരിധിയിലെ സ്കൂളുകളിൽ സന്ദർശനം നടത്തി സമഗ്ര പരിശോധനയും അതിനു പുറമേ ഓരോ വിദ്യാലയത്തിലും ഒരു പ്രാവശ്യം ആകസ്മിക സന്ദർശനവും നടത്തണമെന്നാണ് നിർദേശം.
English Summary:
DGE demands comprehensive school inspections to ensure accountability
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.