ADVERTISEMENT

ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്ന വിദ്യാർഥികൾ പഠനം ആരംഭിച്ചു 10 വർഷത്തിനുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വ്യക്തമാക്കി. ഇതു പൂർത്തിയാക്കിയാൽ മാത്രമേ ഇന്ത്യയിൽ പരിശീലനം നടത്താൻ സാധിക്കൂ എന്നും അധികൃതർ പറഞ്ഞു. ഫിലിപ്പീൻസിലെ ബിഎസ് കോഴ്സിനുള്ള അംഗീകാരം 2021 നവംബറിൽ എൻഎംസി റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തിനു മുൻപ് കോഴ്സിൽ പഠനം നടത്തുകയോ അഡ്മിഷൻ എടുക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് ഇളവു നൽകാനും എൻഎംസി തീരുമാനിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൽ തന്നെ പഠനം തുടർന്ന വിദ്യാർഥികൾക്കാണ് ഒറ്റത്തവണ ഇളവ്. ഇവർ ഒരു വർഷം അധികമായി ഇന്റേൺഷിപ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
അഭിമുഖത്തിൽ പറയാം ഉള്ളതു മാത്രം - വിഡിയോ

English Summary:

Foreign Medical Education: Students should complete internship within 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com