നീറ്റ് എസ്എസ് കട്ട്ഓഫ് കുറച്ചു; 20 പെർസന്റൈല്‍
Mail This Article
×
ന്യൂഡൽഹി ∙ മെഡിക്കൽ സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് എസ്എസ് പരീക്ഷയിലെ കട്ട്ഓഫ് പെർസന്റൈലിൽ കുറവു വരുത്തി. 50 പെർസന്റൈൽ ആയിരുന്ന കട്ട്ഓഫ് 20 ആയി കുറച്ച് ദേശീയ പരീക്ഷാ ബോർഡ് ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാർക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവേശനത്തിനുള്ള കട്ട്ഓഫ് കുറച്ച പശ്ചാത്തലത്തിൽ രണ്ടാം ഘട്ട കൗൺസലിങ് സമയം പുനഃക്രമീകരിച്ചു. 18 മുതൽ 21 വരെ റജിസ്റ്റർ ചെയ്യാം. ചോയ്സ് ഫില്ലിങ്ങും ഈ സമയത്തു പൂർത്തിയാക്കാം. ഫലം 23നു പ്രസിദ്ധീകരിക്കും. പ്രവേശനം ലഭിക്കുന്നവർ 24 മുതൽ 31 വരെയായി കോളജുകളിൽ ഹാജരാകണം. വിവരങ്ങൾക്ക്: https://www.natboard.edu.in/
English Summary:
NEET SS Admission Alert: Reduced Cut-Off Percentile from 50 to 20 - Register Now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.