ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോളജ് അസി.പ്രഫസർ നിയമനത്തിന് യുജിസി അംഗീകൃത സെറ്റും സ്ലെറ്റും കൂടി അടിസ്ഥാന യോഗ്യതയായി അംഗീകരിച്ച വിവാദ ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിൽ നിലവിലില്ലാത്ത ഈ രണ്ട് പരീക്ഷകളിലെ വിജയം യോഗ്യതയാക്കുന്നത് മറ്റെന്തോ സ്ഥാപിത താൽപര്യം മുൻനിർ‌ത്തിയാണെന്നും നിലവാരത്തിൽ വെള്ളം ചേർക്കുകയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. 

2018ലെ യുജിസി നിയമ ഭേദഗതി അനുസരിച്ചായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കേരളത്തിലെ സെറ്റ് പരീക്ഷ യുജിസി അംഗീകൃതമല്ല. സ്ലെറ്റ് പരീക്ഷ ഒരു വർഷം മാത്രമാണ് നടന്നിട്ടുള്ളത്. നിലവിൽ മറ്റു ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പരീക്ഷകൾ നടക്കുന്നത്. ഉത്തരവിന്റെ ഗുണം ലഭിക്കുന്നതും അവിടങ്ങളിൽ നിന്നു വരുന്നവർക്കു മാത്രമായിരുന്നു. ഇതു വിവാദമായ പശ്ചാത്തലത്തിലാണ് പിൻവലിച്ചത്.

Content Summary:

Navigating Foreign Education: UGC Warns Against Unapproved Collaborative Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com