കുട്ടി കർഷകനു കരുതലിന്റെ കൈത്താങ്ങുമായി ബ്രില്ല്യന്റ് പാലായും
Mail This Article
ഭക്ഷ്യവിഷബാധയേറ്റു ഉപജീവന മാർഗമായ കന്നുകാലികൾ ചത്തു സ്വപ്നങ്ങൾ തകർന്ന വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി എന്ന പത്താം ക്ലാസ്സുകാരനു സ്വപ്ന ചിറകുമായി ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പാലാ. പിതാവിന്റെ മരണശേഷം കുടുംബം പോറ്റുവാൻ കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ മാത്യു ബെന്നി എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ സ്വപ്നം വെറ്ററിനറി ഡോക്ടറാവുകയാണ്. കുട്ടിക്കർഷകൻ നേരിട്ട ദുരന്തത്തിന്റെ വാർത്തയും മാത്യുവിന്റെ സ്വപ്നത്തെപ്പറ്റിയും മലയാള മനോരമയിൽ വായിച്ചറിഞ്ഞ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ് സഹായഹസ്തവുമായി മുന്നിട്ടെത്തി. ഇന്ത്യയിലെ ഒന്നാം നമ്പർ മെഡിക്കൽ എഞ്ചിനീയറിങ് കോച്ചിങ് സ്ഥാപനമായ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പാലാ, മാത്യുവിന്റെ +1, +2 പഠനത്തോടൊപ്പമുള്ള എൻട്രൻസ് പഠനം സൗജന്യമായി നൽകും. മാത്യുവിന്റെ വീട്ടിലെത്തിയാണ് ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ് സൗജന്യ എൻട്രൻസ് കോച്ചിങ്ങിന്റെ വിവരം അറിയിച്ചത്. നാൽപതിലേറെ വർഷമായി മെഡിക്കൽ – എൻജിനീയറിങ് പരീക്ഷയിൽ വിജയം നേടാൻ 85 ശതമാനം മലയാളി വിദ്യാർഥികളെയും പ്രാപ്തരാക്കിയ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പാലയുടെ വാഗ്ദാനം ന്തോഷത്തോടെയാണ് മാത്യുവും കുടുംബവും സ്വീകരിച്ചതായി ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ് അറിയിച്ചു.
വിഡിയോ കാണാം