ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല ഈ വർഷം നടത്തുന്ന പരീക്ഷകൾക്കു പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കില്ല. കോഴ്സ് പൂർത്തിയായ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്നവർക്കു പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും നടപ്പാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മാറ്റം നൽകേണ്ടെന്നു തീരുമാനിച്ചത്. 

സെമസ്റ്റർ പരീക്ഷയിൽ ജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർഥികളെ ലോ പാസ് ഗ്രേഡ് നൽകി ജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കും.

കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണയ റീഫണ്ട് ഈ സാമ്പത്തിക വർഷം പൂർത്തിയാകും. വിദ്യാർഥികളുടെ അക്കൗണ്ടിൽ തുക എത്തും. എല്ലാമാസവും നടത്തുന്ന അദാലത്ത് വ്യാഴാഴ്ച നടന്നു. അഞ്ഞൂറിലേറെ പരാതികളാണ് ഇത്തവണ പരിഗണിച്ചത്.

Content Summary:

Technical University Holds Firm on Exam Center Policy – No Changes Allowed in 2023

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com