ADVERTISEMENT

നവീന ബയോടെക്നോളജി ഗവേഷണത്തിനു യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ‘ഹർ ഗോവിന്ദ് ഖുറാന ഇന്നവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ്’ ഫെലോഷിപ്പിന് (IYBF) കേന്ദ്രബയോടെക്നോളജി വകുപ്പ് മാർച്ച് 6 വരെ അപേക്ഷ സ്വീകരിക്കും. പഠനഗവേഷണങ്ങൾക്കുള്ള സ്ഥിരം ചെലവുകളും ആവർത്തനച്ചെലവുകളും ഫെലോഷിപ്പായി കിട്ടും. 3 വർഷത്തേക്ക് 1,30,000 രൂപ വാർഷിക ഫെലോഷിപ്പുണ്ട്. കൂടാതെ, യാത്രയ്ക്കും ഉപയോഗവസ്തുക്കൾക്കുമായി പ്രതിവർഷം 10 ലക്ഷം, ഉപകരണങ്ങൾക്കു മൊത്തം 10 ലക്ഷം എന്നീ തുകകളും കിട്ടും.അസാധാരണ മികവുകാട്ടുന്ന 20% പേർക്ക് 2 വർഷത്തേക്കുകൂടി ഫെലോഷിപ് നീട്ടും. അപേക്ഷകന്റെ ഗവേഷണപദ്ധതി പരിഗണിച്ചാകും ഫെലോഷിപ്. 

ഗവേഷണത്തിന് ആവശ്യമെങ്കിൽ പ്രോജക്ട് കാലത്ത് ബയോടെക്നോളജി വകുപ്പ് സ്ഥാപനമാറ്റം അനുവദിക്കും. പക്ഷേ, ഇക്കാര്യത്തിൽ ഇരുസ്ഥാപനങ്ങളും സമ്മതം അറിയിക്കണം. മാറ്റമുണ്ടായാൽ പ്രോജക്ട് ഗ്രാന്റ് പുതിയ സ്ഥാപനത്തിലേക്കെത്തും. പ്രോജക്ട് വേളയിൽ ആകെ 3 മാസത്തിലേറെ വിദേശ ഡപ്യൂട്ടേഷൻ അനുവദിക്കില്ല. ഗവേഷണ പ്രബന്ധങ്ങൾ ഫെലോയുടെ പേരിൽ പ്രസിദ്ധപ്പെടുത്താം. 

∙ യോഗ്യത 3 വർഷമെങ്കിലും ഇന്ത്യയിൽ സ്ഥിരം ജോലിയിൽ തുടർന്നുപോരുന്നവർക്കാണു സഹായം. ജൈവശാസ്ത്രത്തിലെ ഏതെങ്കിലും ശാഖ, ബയോടെക്നോളജി / മെഡിസിൻ / ജൈവശാസ്ത്രശാഖകൾ ഇവയൊന്നിൽ പ്രയോഗമുള്ള കംപ്യൂട്ടേഷനൽ സയൻസ്, വെറ്ററിനറി‌/അഗ്രികൾചർ / ഫാർമസ്യൂട്ടിക്കൽ സയൻസ് എന്നീ വിഷയങ്ങളിലൊന്നിൽ പിഎച്ച്ഡി വേണം. 

മെഡിസിൻ, െഡന്റിസ്ട്രി, എൻജിനീയറിങ്, ടെക്നോളജി വിഷയങ്ങളിലെ മാസ്റ്റർ ബിരുദം / തുല്യയോഗ്യതയു ള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാനദിവസം 35 വയസ്സു കവിയരുത്. വനിതകൾക്കും, പട്ടിക / പിന്നാക്ക / ഭിന്നശേഷി വിഭാഗക്കാർക്കും 40 വരെയാകാം. മികച്ച അക്കാദമികചരിത്രം നിർബന്ധം. സാങ്കേതിക കണ്ടുപിടിത്തത്തിനു രാജ്യാന്തര പേറ്റന്റ് ലഭിക്കുകയോ, മികച്ച ജേണലുകളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയോ ഉണ്ടാവണം. ഇന്ത്യൻ സ്ഥാപനത്തിൽ ചേർന്നതിനു ശേഷം പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളാണ് പരിഗണിക്കുക. വേണ്ടത്ര അടിസ്ഥാനസൗകര്യമുള്ള ഇന്ത്യൻ ഗവേഷണസ്ഥാപനത്തിലോ സർവകലാശാലയിലോ പഠനം നടത്തണം. ഈ സ്ഥാപനത്തിലെ അധികാരിവഴി േവണം അപേക്ഷ സമർപ്പണം. അപേക്ഷാഫോം സൈറ്റിലുണ്ട്. പൂർണവിവരങ്ങൾ : https://dbtindia.gov.in.

Content Summary :

Biotechnology Research Boost: Submit Your Application for the Lucrative 'Har Gobind Khurana' Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com