ADVERTISEMENT

കോമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം നൽകുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ അഭിരുചി, മത്സര ക്ഷമത, കഴിവുകൾ എന്നിവ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ കാത്തിരിക്കുന്നത് പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. മത്സരത്തിനായി വിദ്യാർഥികളെ പരിശീലിപ്പിച്ചു പ്രാപ്തരാക്കിയ ഏറ്റവും മികച്ച അധ്യാപകർക്കും  ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നു.  കേരളത്തിലെ 200–ൽ അധികം സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമാകുന്നത്. കൊമേഴ്‌സിന്റെ ആഗോള തലത്തിലുള്ള സാധ്യതകൾ അറിയാനും, കോമേഴ്‌സ് മേഖലയിലെ ജോലി സാധ്യതകൾ മനസ്സിലാക്കാനും ഈ പരിപാടിയിലൂടെ സാധ്യമാണ്.  കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ ഈ കാലഘട്ടത്തിൽ കോമേഴ്‌സ് അനുബന്ധമായ പ്രൊഫഷനുകളുടെ വളർച്ചയെയും, നിലനിൽപ്പിനെയും കുറിച്ചുള്ള  ചർച്ചകൾ സജീവമായി നിലനിർത്താനും ഈ പരിപാടിയിലൂടെ സാധിക്കുന്നുണ്ട്. 

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ ഏത് സ്ട്രീമിലുള്ള വിദ്യാർഥികൾക്കും ഏറ്റവും മികച്ച കരിയർ തന്നെ നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന CA, CMA, CS, ACCA cഎന്നീ കോഴ്‌സുകളെ  കുറിച്ച് കൃത്യമായ ധാരണയും ഈ പരിപാടിയിലൂടെ ലഭിക്കുന്നതാണ്. ഇതോടൊപ്പം വിദ്യാർഥികൾക്കായി സിഗ്നേച്ചർ  കോണ്ടെസ്റ്റും സങ്കടിപ്പിക്കപ്പെടുന്നു. സ്വന്തം ഐഡന്റിറ്റി ആയി മാറുന്ന ഒപ്പ് എത്രത്തോളം മൂല്യമുള്ളതാണ്, മികച്ച പ്രൊഫഷണൽ ആവുന്നത് വഴി ഒപ്പിന്റെ മൂല്യം എത്രത്തോളം വർദ്ധിപ്പിക്കാം എന്ന് കൃത്യമായ അവബോധം  വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കേരളത്തിലുടനീളം ഉള്ള വിദ്യാർത്ഥികളുടെ ഒപ്പിൽ നിന്നും മികച്ച ഒപ്പിന്റെ ഉടമയെ കണ്ടെത്തി പരിപാടിയുടെ ഭാഗമായി ആദരിക്കുന്നുണ്ട്. ഏറ്റവും മികച്ച ഒപ്പിന്റെ ഉടമയെ കാത്തിരിക്കുന്നത് അൻപതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് ആണ്.    

കേരളത്തിലെ പ്രൊഫഷണൽ അക്കൗണ്ടിങ് കോഴ്സ്സുകൾക്ക് ഏറ്റവും മികച്ച കോച്ചിങ് നൽകിവരുന്ന സ്ഥാപനമായ Tripple കൊമേഴ്സ് അക്കാദമിയാണ് മലയാള മനോരമയോടൊപ്പം ചേർന്ന് കൊമേഴ്സ് ഒളിംപ്യാഡിനു തുടക്കം കുറിച്ചിരിക്കുന്നത്. കൊമേഴ്‌സ് മേഖലയിൽ ഏറ്റവും നൂതനമായ രീതിയിൽ വിദ്യാർഥികളെ  പരിശീലിപ്പിച്ചു പ്രാപതരാക്കുന്ന കേരളത്തിലെ മുൻനിര സ്ഥാപനമാണ്  Triple I.  കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വരാൻ Triple I ക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച CA Inter Result ആണ് Triple i ക്ക് ഈ വർഷം കരസ്ഥമാക്കാൻ കഴിഞ്ഞത്.  CA Foundation കഴിഞ്ഞ വിദ്യാർഥികൾക്കായുള്ള സൗജന്യ CA Inter Bridge Course ആണ് Triple യുടെ ഏറ്റവും പുതിയ പദ്ധതികളിലൊന്ന്. നേരത്തെ തുടങ്ങി വേഗത്തിൽ വിജയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

triple-i-commerce-olympiad-article-image-one

കൊമേഴ്സ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary:

Triple i Commerce Olympiad – Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com