ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന 2021–22 അധ്യയന വർഷമാണ് ഒരു പതിറ്റാണ്ടിനിടെ സർക്കാർ സിലബസ് സ്കൂളുകളിലേക്കു കൂടുതൽ കുട്ടികൾ എത്തിയത്: 38,68,111 പേർ. കോവിഡ് പ്രതിസന്ധിയിൽ മറുനാട്ടിൽനിന്നു മടങ്ങിയ കുടുംബങ്ങളിലെ കുട്ടികളടക്കം വ്യാപകമായി ഈ സ്കൂളുകളിൽ പ്രവേശനം നേടിയതു മൂലമായിരുന്നു ഇത്. എന്നാൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ ഇതിൽ കുറവ് വന്നു തുടങ്ങി. ജനസംഖ്യാനുപാതികമായി കുട്ടികൾ കുറയുന്നതും കുട്ടികളുടെ എണ്ണക്കുറവിനു കാരണമാണ്. 

961 സ്കൂളിൽ കുട്ടികൾ 25 ൽ താഴെ 
നിലവിൽ 25 കുട്ടികളിൽ താഴെ പഠിക്കുന്ന സ്കൂളുകളുടെ എണ്ണം: സർക്കാർ: 379 (എൽപി–349, യുപി–17, ഹൈസ്കൂൾ–13) എയ്ഡഡ്: 582 (എൽപി–513, യുപി–58, ഹൈസ്കൂൾ–11) 
98 സ്കൂളുകൾ വാടകക്കെട്ടിടത്തിൽ 
സംസ്ഥാനത്ത് സ്കൂളുകളിലൊന്നും ഇപ്പോൾ ഓലമേഞ്ഞ കെട്ടിടങ്ങളില്ല. പക്ഷേ 98 പൊതു വിദ്യാലയങ്ങളുടെ (എൽപി:74, യുപി:19, ഹൈസ്കൂൾ:5) പ്രവർത്തനം വാടകക്കെട്ടിടങ്ങളിലാണ്. 

സർക്കാർ സിലബസ് സ്കൂളുകളിൽ കഴിഞ്ഞ 5 വർഷം പ്രവേശനം നേടിയവരുടെ എണ്ണം 
2019–20: 37,16,897 
2020–21: 37,57,694 
2021–22: 38,68,111 
2022–23: 38,32,395 
2023–24: 37,46,647 

സംസ്ഥാനത്തെ കേരള സിലബസ് സ്കൂളുകളുടെ എണ്ണം 
∙ 10–ാം ക്ലാസ് വരെ: 12,959 സർക്കാർ: 4698 എയ്ഡഡ്:7210 അൺ എയ്ഡഡ്:1051 ഏറ്റവും കൂടുതൽ സ്കൂളുകൾ: മലപ്പുറം ജില്ല: 1572 ഏറ്റവും കുറവ്: വയനാട്: 305 
∙ ഹയർ സെക്കൻഡറി: 2077 
∙ വൊക്കേഷനൽ ഹയർ സെക്കൻഡറി: 389 മറ്റു സ്കൂളുകളുടെ എണ്ണം 
∙ സിബിഎസ്ഇ:1367 
∙ ഐസിഎസ്ഇ:167 
∙ കേന്ദ്രീയ വിദ്യാലയം:40 
∙ ജവാഹർ നവോദയ വിദ്യാലയം:14 (കണക്കുകൾ:സാമ്പത്തിക അവലോകന റിപ്പോർട്ടിൽനിന്ന്)

English Summary:

Kerala Economic Review Report - Higher Education for growth and development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com