‘എഡ്റൂട്ട്സ് എബ്രോഡ് എഡ്യൂഎക്സ്പോ 2024’ ഫെബ്രുവരി 17-നു കൊച്ചി മാരിയറ്റ് ഹോട്ടലിൽ
Mail This Article
കഴിഞ്ഞ 16 വർഷമായി അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന കേരളത്തിലെ പ്രധാന കൺസൾട്ടൻസികളിൽ ഒന്നാണ് എഡ്രൂട്ട്സ് ഇന്റർനാഷണൽ. 16,500-ലധികം വിദ്യാർത്ഥികൾ ഇതിനോടകം എഡ്‌റൂട്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള വിദേശ വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ സമഗ്രമായി അടുത്തറിയാനുള്ള ഒരു വേദിയാണ് കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രധാന നഗരങ്ങളിൽ വർഷം തോറും നടക്കുന്ന എഡ്റൂട്ട് എബ്രോഡ് എഡ്യൂ എക്സ്പോസ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്.
പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധികൾ ഈ എക്‌സ്‌പോസിൽ പങ്കെടുക്കുകയും വിദ്യാർത്ഥികളെ നേരിട്ട് കാണുകയും അവരുടെ എല്ലാ സംശയങ്ങളും അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തങ്ങളുടെ വ്യത്യസ്തത കരിയർ പാതകളെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ അവർക്കു അവിടെ നിന്ന് ലഭിക്കുന്നു. വിവിധ വിദേശ സർവ്വകലാശാലകളും കോളേജുകളും, വൈവിധ്യവും നൂതനവുമായ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷൻ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം എക്സ്പോയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വ്യക്തമായി മനസ്സിലാക്കാം.
ഇതിനുപുറമെ, വിദേശപഠനത്തിന്റെ അനന്തസാധ്യതകളെ കുറിച്ചും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചും ഉള്ള വിദഗ്ധ സെഷനുകൾ ഈ എക്‌സ്‌പോകളുടെ പ്രത്യേക ആകർഷണമാണ്. IELTS, TOEFL, PTE എന്നിവ പോലുള്ള സ്റ്റാൻഡേർഡൈസ്ഡ് ഇംഗ്ലീഷ് ടെസ്റ്റുകൾക്കായി പ്രത്യേകം ബൂത്തുകൾ ഉണ്ടാവും. കൂടാതെ, വിദ്യാഭ്യാസ വായ്പകളെ കുറിച്ചും മറ്റ് സാമ്പത്തിക സഹായങ്ങളെക്കുറിച്ചും നിർദേശങ്ങൾ നൽകാൻ വിവിധ ബാങ്കുകളും എക്സ്പോയുടെ ഭാഗമാകും. എഡ്റൂട്ട്സ് എബ്രോഡ് എഡ്യൂ എക്സ്പോ 2024 ഫെബ്രുവരി 17, ശനിയാഴ്ച്ച, കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചു 10 മണി മുതൽ 6 മണി വരെ നടത്തപ്പെടുന്നു. പ്രവേശനം സൗജന്യം. എക്‌സ്‌പോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.edroots.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.