മനോരമ ഓൺലൈൻ റോട്ടറി റൈല ഫെബ്രുവരി 24നു തുടങ്ങും
Mail This Article
കോട്ടയം ∙ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും റോട്ടറി ഡിസ്ട്രിക്ട് 3211–ഉം ചേർന്ന് കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ ഫെബ്രുവരി 24, 25 തീയതികളിലായി കോളജിൽ വിദ്യാർഥികൾക്ക് ഡിസ്ട്രിക്ട് റൈല സംഘടിപ്പിക്കുന്നു. 18 നും 24 നും ഇടയ്ക്കു പ്രായമുളള വിദ്യാർഥികൾക്ക് പങ്കെടുക്കാം. സിവിൽ സർവീസ്, സിനിമ, സംരംഭകത്വം, റോബട്ടിക്സ്, എെഎ എന്നീ മേഖലകളെക്കുറിച്ച് കൂടുതൽ അറിവു നേടാനും സംശയങ്ങൾ വിദഗ്ധരോടു ചോദിക്കാനും അവസരമുണ്ട്.
ഇടുക്കി സബ് കലക്ടര്‍ ഡോ. അരുൺ എസ്.നായർ, നടനും നിർമാതാവുമായ വിജയ് ബാബു, നടനും തിരക്കഥാകൃത്തുമായ ആദർശ് സുകുമാരൻ, സോൾ ആൻഡ് സേര സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറുമായ തനൂറ ശ്വേത മേനോൻ, റോഷ് ഡോട് എെഎ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറുമായ ഡോ. റോഷി ജോൺ, സിലിസിയം സർക്യൂട്ട്സ് സഹസ്ഥാപകനും ഡയറക്ടറുമായ റിജിൻ ജോൺ, യൂണിക് വേൾഡ് റോബട്ടിക്സ് സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറുമായ ബാൻസൺ തോമസ് ജോർജ്, ജെസിഐ ഇന്റർനാഷനൽ ട്രെയിനർ ചെറിയാൻ വർഗീസ്, മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രിൻസ് വർഗീസ്, മനോരമ ഓൺലൈൻ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ ക്ലാസുകൾ നയിക്കും. നേതൃത്വ പരിശീലന ക്ലാസുകളുമുണ്ടാകും. വിദ്യാർഥികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും അവസരമുണ്ട്. മികവ് പ്രകടിപ്പിക്കുന്നവർക്ക് അവാർഡും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.