പരീക്ഷാസമ്മർദം കുറയ്ക്കാൻ ഫോണിൽ ‘വീ ഹെൽപ്’
Mail This Article
×
തിരുവനന്തപുരം : പരീക്ഷാ സമ്മർദം അനുഭവിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. ‘വീ ഹെൽപ്’ എന്ന പേരിലുള്ള പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഫോണിൽ കൗൺസലിങ് സഹായം ലഭിക്കും. ടോൾ ഫ്രീ നമ്പർ: 1800 425 2844.
ബെംഗളൂരു നിംഹാൻസിൽനിന്നു പരിശീലനം നേടിയ കോഓർഡിനേറ്റർമാരാണ് കൗൺസലിങ്ങിനു നേതൃത്വം നൽകുന്നത്. പരീക്ഷ കഴിയുംവരെ എല്ലാ പ്രവൃത്തിദിനങ്ങളിലും സേവനം ലഭ്യമാണ്. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും നേരിട്ടുള്ള കൗൺസലിങ്ങിനും അവസരം ഒരുക്കിയിട്ടുണ്ട്.
Content Summary:
Beat Exam Stress with a Call: 'We Help' Helpline Launched for Students and Parents
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.