ADVERTISEMENT

ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) റജിസ്ട്രേഷൻ ആദ്യമായി 25 ലക്ഷം കടന്നു. റജിസ്ട്രേഷന്റെ സമയപരിധി 16 വരെ നീട്ടിയിട്ടുമുണ്ട്. നീറ്റ്–യുജിയുടെ റജിസ്ട്രേഷൻ 9ന് അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പലർക്കും ഒടിപി ലഭിക്കാത്തതുൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തി ലാണു ഒരാഴ്ച കൂടി സമയം അനുവദിച്ചിരിക്കുന്നത്. 16നു രാത്രി 10.50 വരെ റജിസ്റ്റർ ചെയ്യാം. ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ സമയമുണ്ട്. വിവരങ്ങൾക്ക്: neet.ntaonline.in. കഴിഞ്ഞ വർഷത്തെക്കാൾ 4.2 ലക്ഷം പേർ ഇക്കുറി അധികമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ റജിസ്റ്റർ ചെയ്തവരിൽ 13 ലക്ഷത്തിലേറെ പേർ പെൺകുട്ടികളുമാണ്.

Content Summary:

Record-Breaking NEET-UG Registrations Hit 25 Lakh: Extra Time Granted for OTP Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com