എസ്എൻ ഓപ്പൺ സർവകലാശാല: പരീക്ഷാ റജിസ്ട്രേഷൻ തുടങ്ങി
Mail This Article
×
കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ കൂടാതെ 25 വരെയും പിഴയോടുകൂടി മേയ് 2 വരെയും യൂണിവേഴ്സിറ്റി വെബ്സൈറ്റ് ( www.sgou.ac.in or erp.sgou.ac.in ) വഴി അപേക്ഷിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികൾ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. റജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിലും പഠന കേന്ദ്രങ്ങളിലും ലഭ്യമാണ്. റജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക്: e23@sgou.ac.in, 9188920013, 9188920014.
English Summary:
SN Open University Opens Doors for Exam Registration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.