സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ സ്കോളർഷിപ് ഫെസ്റ് കോഴിക്കോട് സംഘടിപ്പിച്ചു
Mail This Article
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' ഇന്നലെ ഗേറ്റ് വേ ഹോട്ടൽ കോഴിക്കോട് നടന്നു. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക.
മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വാ ഫെസ്റ്റ് ഉത്‌ഘാടനം ചെയ്‌തു.
ഡെന്നി തോമസ് വട്ടക്കുന്നേൽ (ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടർ സാന്റമോനിക്ക ഗ്രൂപ്പ്), നൈസി ബിനു (ഡയറക്ടർ സാന്റമോനിക്ക സ്റ്റഡി അബ്രോഡ്), തനൂജ നായർ (സി ഇ ഒ സാന്റമോനിക്ക ഗ്രൂപ്പ്), അമല ഇ വി (സീനിയർ റീജിയണൽ മാനേജർ സാന്റാ മോണിക്ക കോഴിക്കോട്) മറ്റു വിദേശ വിദ്യാഭ്യാസ പ്രതിനിധികൾ സമീപം.
കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു എസ് എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, മാൾട്ട, ലാത്വിയ, സിങ്കപ്പൂർ, മലേഷ്യ, യു എ ഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നൂറ്റിലധികം വിദേശ സർവകലാശാലകളും കോളേജുകളുടെയും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുകയും ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് വഴികാട്ടുകയും ചെയ്‌തു. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ സഹായകമായി. വിദ്യാഭ്യാസ ലോൺ സേവനങ്ങൾക്കായി പ്രമുഖ ബാങ്കുകളുടെയും കൗണ്ടർ, കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വിസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു നൽകി സാന്റാ മോണിക്ക.