ADVERTISEMENT

തിരുവനന്തപുരം : യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശനപരീക്ഷ നടത്തുന്നു. പിൻവാതിൽ പ്രവേശനത്തിനു വഴി തുറക്കാനുള്ള ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കു നിവേദനം നൽകി.


പിഎച്ച്ഡി പ്രവേശനപരീക്ഷ ദേശീയതലത്തിൽ ഏകീകരിച്ചു കൊണ്ട് സർവകലാശാലകൾ നടത്തുന്ന പ്രവേശനപരീക്ഷകൾ യുജിസി വിലക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങൾ ഒന്നിലേറെ പ്രവേശനപരീക്ഷകൾ നടത്തുന്നതു വിദ്യാർഥികൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പിഎച്ച്ഡി പ്രവേശനത്തിനു യുജിസി പുതിയ പരിഷ്കാരം നടപ്പാക്കിയത്. യുജിസി നടത്തുന്ന പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം പിഎച്ച്ഡി പ്രവേശനം. നെറ്റ് സ്കോറിന് ഒപ്പം 30% മാർക്ക്‌ ഇന്റർവ്യൂവിനു നൽകിയാണു റാങ്ക്പട്ടിക തയാറാക്കേണ്ടത്.

എന്നാൽ ഇതിനു വിരുദ്ധമായി പ്രത്യേക പ്രവേശനപരീക്ഷ നടത്താനാണ് 2 സർവകലാശാലകളുടെ തീരുമാനം. എംജി സർവകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിനു വിജ്ഞാപനം ഇറക്കിയെങ്കിലും യുജിസി നിർദേശത്തെത്തുടർന്നു റദ്ദാക്കിയിരുന്നു. ജെഎൻയു നടത്തുന്ന പ്രവേശന പരീക്ഷയും നിർത്തലാക്കി. നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച്ഡി പ്രവേശനത്തിനു മുൻഗണന നൽകണമെന്ന വ്യവസ്ഥപോലും മറികടന്ന് മലയാള, സംസ്കൃത സർവകലാശാലകൾ പ്രവേശനം നൽകിയതായി പരാതിയുണ്ട്. സർവകലാശാലകൾ നടത്തുന്ന പ്രവേശനപരീക്ഷയിലെ പഴുത് ഉപയോഗിച്ചാണ് എസ്എഫ്ഐ നേതാക്കൾ പിഎച്ച്ഡി പ്രവേശനം നേടുന്നതെന്നും യുജിസി നിർദേശം അടിയന്തരമായി നടപ്പാക്കാൻ കുസാറ്റ്, ഡിജിറ്റൽ വിസിമാർക്കു നിർദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ നിവേദനത്തിൽ പറയുന്നു.

English Summary:

CUSAT, Digital Universities Face Heat for Flouting PhD Entrance Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com