ADVERTISEMENT

∙ വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ മെഡിക്കൽ കൗൺസിൽ (നാഷനൽ മെഡിക്കൽ കമ്മിഷൻ – www.nmc.org.in) റജിസ്ട്രേഷൻ നേടി പ്രാക്ടിസ് ചെയ്യണമെങ്കിൽ എഫ്എംജിഇ (Foreign Medical Graduate Examination) എന്ന സ്ക്രീനിങ് ടെസ്റ്റ് പാസാകണം. ഒസിഐ വിഭാഗക്കാരും ഈ നിബന്ധന പാലിക്കണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ നിന്ന് മെ‍ഡിക്കൽ യോഗ്യത നേടിയവർ ഈ പരീക്ഷ എഴുതേണ്ടതില്ല.

വിദ്യാർഥി നേടിയ വിദേശബിരുദം ആ രാജ്യത്ത് മെഡിക്കൽ പ്രാക്ടീഷനറായി എൻറോൾ ചെയ്യാൻ വേണ്ട യോഗ്യതയായിരിക്കണം. ഇക്കാര്യത്തിൽ അവിടത്തെ ഇന്ത്യൻ എംബസിയുടെ ഉറപ്പ് ലഭിച്ചിരിക്കുകയും വേണം. 2024 ഏപ്രിൽ 30ന് എങ്കിലും വിദേശബിരുദം നേടിയിരിക്കണം. ഈ തീയതിക്കകം പരീക്ഷാഫലം പ്രസക്തമായ കേസുകളിൽ നാഷനൽ മെഡിക്കൽ കമ്മിഷൻ / മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സമർപ്പിക്കണം.

അപേക്ഷകർ സമർപ്പിക്കുന്ന രേഖകളിലെ വീഴ്ചകൾ പരിഹരിക്കുന്നതിന് അവസരം ലഭിക്കും. രേഖകളിൽ പോരായ്മയുണ്ടായവരുടെ ലിസ്റ്റ് ജൂൺ 14ന് സൈറ്റിൽ വരും. തെറ്റുതിരുത്തി സമർപ്പിക്കാൻ ജൂൺ 21 മുതൽ 24 വരെ സമയം കിട്ടും. അടുത്ത എഫ്എംജിഇ ‍ജൂലൈ 6നു നടത്തുമെന്ന് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്’ (NBEMS) അറിയിച്ചിട്ടുണ്ട്. www.natboard.edu.in എന്ന വെബ്സൈറ്റിൽ 20ന് രാത്രി 11.55 വരെ അപേക്ഷ സമർപ്പിക്കാം. കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, അടക്കം ദേശീയതലത്തിൽ 55 പരീക്ഷാകേന്ദ്രങ്ങൾ. ഫലം ‍ഓഗസ്റ്റ് 6ന്.

English Summary:

Final Call for Foreign MBBS Graduates: Apply for FMGE by 20th to Practice in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com