അടിസ്ഥാനം ഉറപ്പിച്ചാൽ ഏത് കണക്കും നിസ്സാരം
Mail This Article
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്ന് പണ്ടെന്നോ ചാക്കോ മാഷ് പറഞ്ഞത് ഇന്നും നമ്മളാരും മറക്കാത്തത് നമ്മളിൽ പലരും ആടുതോമയെ പോലെ കണക്ക് വെറുത്തിരുന്നവരായതു കൊണ്ടാവാം. ഹൈസ്കൂളിൽ കണക്ക് വിഷയത്തെ പേടിയോടെയും ഇഷ്ടമില്ലായ്മയോടെയും കാണുന്ന പല കുട്ടികളെയും നമുക്ക് അറിയാം. ചെറുക്ലാസ്സുകളിൽ കണക്കിന്റെ അടിസ്ഥാനപാഠങ്ങൾ പഠിക്കുമ്പോഴുണ്ടാവുന്ന വിടവുകൾ ആണ് ഒരുപാട് കുട്ടികളിൽ ഹൈസ്കൂൾ മുതൽ കണക്ക് ബുദ്ധിമുട്ടുള്ള വിഷയമായി തോന്നുവാൻ കാരണം. അടിസ്ഥാനമുറപ്പിച്ചാൽ കണക്കിനെ നമുക്കിഷ്ടപ്പെടാം. അങ്ങനെ ഏതു കണക്കിനേയും മെരുക്കി എടുക്കുകയും ചെയ്യാം. കണക്കിന്റെ അടിസ്ഥാനപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാനായി ഇൻസൈറ്റ് ഫോർ ഇന്നോവേഷൻ എന്ന എഡ്യൂക്കേഷണൽ സംഘടന നടത്തുന്ന ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യാം. മെയ് 13 മുതൽ ആരംഭിക്കുന്ന ഈ ഓൺലൈൻ ക്ലാസ്സിന്റെ കൂടുതൽ വിവരങ്ങൾക്കായി +91-9020229818 എന്ന നമ്പറിലേക്ക് വാട്സ്ആപ് വഴിയോ ഫോൺ വഴിയോ ബന്ധപ്പെടുക.