കീം: റീ ഫണ്ടിന് അപേക്ഷിക്കാം
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള അക്കൗണ്ട് ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്യാത്തവർക്കും അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും. അർഹതയുള്ളവരുടെ ലിസ്റ്റ് വെബ് സൈറ്റിൽ . www.cee.kerala.gov.in. വിവരങ്ങൾ 19നു വൈകിട്ട് 5 മണിക്കുള്ളിൽ ഓൺലൈനായി നൽകണം.
പിജിഡിസിസിഡി: അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം∙ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in അലോട്മെന്റ് ലഭിച്ചവർ 15ന് കോളജിൽ പ്രവേശനം നേടണം.

കണ്ണൂർ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി, ബിഎ എൽഎൽബി
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കും പാലയാട് ക്യാംപസിലെ ബിഎ എൽഎൽബി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടേഷനൽ സയൻസസ് (കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്), ക്ലിനിക്കൽ സൈക്കോളജി, ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്, ഫിസിക്കൽ സയൻസ് (ഫിസിക്സ്, കെമിസ്ട്രി), ആന്ത്രപ്പോളജി, കൊമേഴ്സ് എന്നിവയിലാണ് 5 വർഷ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾ. 31ന് 5 മണിക്കുള്ളിൽ സർവകലാശാലയുടെ സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 5 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ 3 വർഷം പൂർത്തിയാകുമ്പോഴോ 4 വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാം. വിടുതൽ ചെയ്യുന്നവർക്ക്, നേടിയ ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി, ഡിഗ്രി (ഓണേഴ്‌സ്), ഡിഗ്രി (ഓണേഴ്‌സ് വിത് റിസർച്) എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കും. വിവരങ്ങൾക്ക്: www.admission.kannuruniversity.ac.in ഫോൺ: 7356948230.