നെഹ്റു ഗ്രൂപ്പിന്റെ രണ്ടു എൻജിനീയറിങ് കോളജുകൾക്ക് സ്വയം ഭരണാവകാശ പദവി
Mail This Article
തിരുവില്വാമല ∙1968ല്‍ സ്ഥാപിതമായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സംരംഭമായ പാമ്പാടിയിലുള്ള നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനും ലെക്കിടിയിലുള്ള ജവഹര്‍ലാല്‍ കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്കും ‘സ്വയംഭരണാവകാശ’പദവി ലഭിച്ചു. അടുത്ത പത്തു വര്‍ഷത്തേക്കാണ് ഈ അംഗീകാരം യുജിസി നല്‍കിയിരിക്കുന്നത്. 2002ല്‍ സ്ഥാപിതമായ നെഹ്റു എൻജിനീയറിങ് കോളേജ്, കേരളത്തിലെ മികച്ച കോളേജുകളില്‍ ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകളും, ലാബുകളും, ഡിജിറ്റല്‍ ലൈബ്രറികളും, മികച്ച പ്ലേസ്മെന്റും ഉന്നത വിദ്യാഭ്യാസ യോഗ്യതയും അനുഭവ സമ്പത്തുമുള്ള അധ്യാപകരും കൂടാതെ സംരംഭകത്വത്തിനു ഊന്നല്‍ നൽകുന്നതിനായി ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്ററും (TBI) ഉള്ള ഈ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മികവിന്റെ അംഗീകാരങ്ങളായ NAAC, NBA, ISO സെര്‍ട്ടിഫിക്കേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്. പഠ്യവിഷയങ്ങള്‍ ഇന്നത്തെ ഇന്‍ഡസ്ട്രികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാനും അതിലൂടെ മികവുറ്റ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനും ഈ ഓട്ടോണോമസ് പദവി കൊണ്ട് ഇവിടെ സാധിക്കുന്നു.
ISRO യുമായി സഹകരിച്ചു PISAT സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച ഉപഗ്രഹ ദൗത്യത്തിലും നെഹ്റു കോളേജ് വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർഥികളില്‍ അച്ചടക്കവും, സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി കോളേജിലെ NCC യും NSS ഉം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. കോളേജില്‍ IEEE, IEDC, ISTE തുടങ്ങിയ വിവിധ സാങ്കേതിക സംഘടനകള്‍ വിദ്യാർഥികളില്‍ നൂതനമായ സാങ്കേതിക പരിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിച്ചു വരുന്നു ഹോം ഫോര്‍ ഹോംലെസ്സ്, സഹപാഠിക്കൊരു കൈത്താങ്ങ് തുടങ്ങിയ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി നെഹ്റു കോളേജ് എന്നും മുന്നിലുണ്ട്.
മധ്യ - വടക്കന്‍ കേരളത്തിലെ സ്വകാര്യ എൻജിനീയറിങ് കോളേജുകളില്‍ സ്വയംഭരണാവകാശം നേടുന്ന ആദ്യ സ്ഥാപനമാണ് പാമ്പാടി നെഹ്റു എൻജിനീയറിങ് കോളേജ്. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കാരിബാസപ്പ ക്വാഡികിയുടെയും (ഗ്രാഫിക് ഇറ മുന്‍ പ്രൊ വൈസ് ചാന്‍സലര്‍), ജവഹര്‍ലാല്‍ കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. എന്‍. ഗുണശേഖരന്റെയും നേതൃത്വത്തിലുള്ള പ്രഗത്ഭരായ അധ്യാപക അനധ്യാപക വൃന്ദം എന്നും കോളേജുകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായിരിക്കുന്നു.
നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിനു കീഴിലുള്ള 5 കോളേജുകളിലും ഓട്ടോണോമിസ് പദവി ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസര്‍ച്ച് സെന്റര്‍, ലെക്കിടിയിലെ ജവഹര്‍ലാല്‍ കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കോയമ്പത്തൂരിലെ നെഹ്‌റു ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജ്, നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജി, നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഓട്ടോണോമസ് പദവി നേടിയവ. 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക. 7510331777