കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനം; അപേക്ഷ തപാലിൽ 25 വരെ
Mail This Article
കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 25ന് അകം തപാൽവഴി അപേക്ഷ ലഭിക്കണം.വിലാസം: റജിസ്ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ – 679531, ഫോൺ: 04884 – 262418,
ഇ–മെയിൽ: academic.kalamandalam@gmail.com. വെബ്സൈറ്റ്: www.kalamandalam.ac.in.
14 കോഴ്സുകൾ
കഥകളി വേഷം (വടക്കൻ / തെക്കൻ), കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പുപണിയും, കൂടിയാട്ടം (പുരുഷവേഷം / സ്ത്രീവേഷം), മിഴാവ്, തിമില, തുള്ളൽ, മൃദംഗം, കർണാടകസംഗീതം, നൃത്തം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്. 2024 ജൂൺ ഒന്നിന് 20 വയസ്സു കവിയരുത്. പട്ടികവിഭാഗക്കാർക്ക് 22 വരെയാകാം. വിജ്ഞാപനവും പ്രോസ്പെക്ടസും അപേക്ഷാഫോമും സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും 300 രൂപയടച്ചതിന്റെ ബാങ്ക് കൗണ്ടർഫോയിലും റജിസ്ട്രാറുടെ വിലാസത്തിലെത്തിക്കണം. പട്ടികവിഭാഗത്തിനു 100 രൂപ മതി.ജൂൺ 11ന് അഭിമുഖപരീക്ഷയിൽ കലാഭിരുചി പരിശോധിക്കും. 13നു അന്തിമപട്ടിക. ക്ലാസുകൾ ജൂൺ 24നു തുടങ്ങും. ആദ്യവർഷ ഫീസ് ഹോസ്റ്റൽ ഡിപ്പോസിറ്റ് അടക്കം 4960 രൂപ. ഹോസ്റ്റൽ താമസം നിർബന്ധം. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് 1250 രൂപ മാസം സ്റ്റൈപൻഡ് കിട്ടും.