ADVERTISEMENT

കൊച്ചി : 10–ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പിഎം ഫൗണ്ടേഷൻ നടത്തുന്ന ടാലന്റ് സേർച് പരീക്ഷയ്ക്കു ജൂൺ 20 വരെ അപേക്ഷിക്കാം. 2024 ലെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസോ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ ഓരോ വിഷയത്തിലും 90% മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം.

ദേശീയ – സംസ്ഥാനതല കലാ–കായിക–സാംസ്കാരിക, ഐടി, സാമൂഹികസേവന മത്സരവിജയത്തിനൊപ്പം എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡോ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80% മാർക്കോ നേടിയവർക്കും അപേക്ഷിക്കാനാകും. വെബ്സൈറ്റ്: www.pmfonline.org പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്നവർക്കു കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ക്യാംപിനും അഭിമുഖത്തിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉന്നതവിദ്യാഭ്യാസത്തിനായി 5 വർഷം വരെ പിഎം ഫെലോഷിപ് നൽകും. ഫോൺ: 0484 2367279.
 

English Summary:

Apply for the PM Foundation Talent Search Before June 20th Deadline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com