ADVERTISEMENT

കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തേക്കുള്ള 7–ാം ക്ലാസ് സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി, വൈകുണ്ഠസ്വാമി, വക്കം അബ്ദുൽ ഖാദർ മൗലവി, പൊയ്കയിൽ ശ്രീകുമാര‍ ഗുരുദേവൻ, പണ്ഡിറ്റ് കെ.പി.കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നിവർക്കൊപ്പമാണു ചാവറയച്ചനെയും ചേർത്തത്. 7–ാം ക്ലാസ് പുസ്തകത്തിൽ 10 വർഷത്തിനു ശേഷമാണു ചാവറയച്ചനെ ഉൾപ്പെടുത്തുന്നത്. 7–ാം ക്ലാസ് കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തിൽ ചാവറയച്ചനെ ഉൾപ്പെ‍ടുത്താതിരുന്നത് 2022ൽ വിവാദമായിരുന്നു.

English Summary:

Saint Chavara Kuriakos Eliasachan Joins Renaissance Heroes in 7th Grade Textbook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com