വേൾഡ് ഹോസ്പിറ്റാലിറ്റി സ്റ്റുഡൻറ് ചാംപ്യൻഷിപ് 2024
Mail This Article
2024 HTMi വേൾഡ് ഹോസ്പിറ്റാലിറ്റി സ്റ്റുഡന്റസ് ചാംപ്യൻഷിപ് മേയ് 18, 19 തീയതികളിൽ മൂന്നാർ കേറ്ററിങ് കോളേജിൽ വച്ച് നടന്നു. സ്വിറ്റ്സർലൻഡ്, സൗദി അറേബ്യ, ദുബായ്, മലേഷ്യ, പശ്ചിമ ബംഗാൾ , ടീമുകൾക്ക് പുറമെ മൂന്നാർ കേറ്ററിങ് കോളേജ്, മൗണ്ട് റോയൽ കോളേജുകളിലെ മത്സരാർഥികളും പങ്കെടുത്തു. ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്, ഹൗസ് കീപ്പിങ്, കളിനറി ആർട്സ്, പേസ് ട്രീ മേക്കിങ്, കോക്ക് ടെയിൽ മിക്സിങ്, സർവീസ് ഷോമാൻഷിപ് എന്നീ വിഭാഗങ്ങളിലായിരുന്ന മൽസരം.
HTMi സ്വിറ്റസർലണ്ടിലെ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചു മത്സരങ്ങൾക്കായി വേദിയും സൗകര്യങ്ങളും അന്തരീക്ഷവും മൂന്നാർ കേറ്ററിങ് കോളേജ് ക്യാംപസിൽ ഒരുക്കിയിരുന്നു. മൂന്നാർ കേറ്ററിങ് കോളേജും മൗണ്ട് റോയൽ കോളേജും കളിനറി, മോക്ടെയിൽ, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലെ ചാംപ്യൻഷിപ്പും അതോടൊപ്പം ടവ്വൽ ആർട്ട്, ഫ്രണ്ട് ഓഫീസ് വിഭാഗങ്ങളിലെ റണ്ണർ-അപ്പ് സ്ഥാനവും നേടി. ച്യാംപ്യൻഷിപ്പ് ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും മൂന്നാർ കേറ്ററിങ് കോളേജും മൗണ്ട് റോയൽ കോളേജും നേടി. ഓവർ ഓൾ ചാംപ്യൻഷിപ് നേടിയ HTMi സ്വിറ്റ്ലാൻഡ് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. HTMi സ്വിറ്റസർലണ്ടിലെ ആന്റണി ലാക്ക്, ആൻഡ്രിയാസ് കുർഫുറൂസ്റ്റ്, കോണർ ലാബ് എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യ, പശ്ചിമ ബംഗാൾ, മലേഷ്യ, ടീമുകളും വിവിധ ഭാഗങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി. ഇന്ത്യയിലെയും വിദേശത്തെയും ഹോട്ടൽ-ഹോസ്പിറ്റാലിറ്റിമേഖലയിലെ വിദഗ്ധരാണ് മത്സരങ്ങളിൽ വിധികർത്താക്കളായത്. ചാംപ്യഷിപ്പിന്റെ മുഖ്യ വേദിയായ മൂന്നാർ കേറ്ററിങ് കോളേജ് ക്യാംപസിലെ 3600 റസ്റ്ററന്റായ ‘ഗയ’യിലെ ഗാലാ ഡിന്നറും പുരസ്കാര വിതരണ ചടങ്ങുകളും കൊണ്ട് ശ്രദ്ധേയമായി.