ADVERTISEMENT

എഐസിടിഇ അംഗീകാരമുള്ള എൻജിനീയറിങ് / പോളിടെക്നിക് കോളജുകളിലെ അധ്യാപകർക്ക് സാങ്കേതിക വിഷയങ്ങളിലെ പുതിയ മേഖലകൾ പരിചയപ്പെടുന്നതിന് 6 മാസത്തെ സൗജന്യ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാം (AICTE-QIP-PG Certificate Program) ഏർപ്പെടുത്തി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെറ്റീരിയൽ, മെറ്റലർജിക്കൽ തുടങ്ങിയ കോർ എൻജിനീയറിങ് ശാഖകളിൽ 5 വർഷത്തെ അധ്യാപന പരിചയമുള്ള റഗുലർ അധ്യാപകർക്കാണ് അവസരം. ആതിഥേയ സ്ഥാപനത്തിനു വിശേഷ നിബന്ധനകളുണ്ടെങ്കിൽ അവയും പാലിക്കണം.

Composite image of a young business woman writing on a file with the matrix of numbers in the background.
Representative Image. Photo Credit : Sujay Govindaraj / iStockPhoto.com

എഐസിടിഇ അപേക്ഷ ക്ഷണിച്ച് സിലക്‌ഷൻ നടത്തുന്നതിനായി ആതിഥേയ ക്യുഐപി സ്ഥാപനങ്ങളിലേക്ക് അലോട്ട് ചെയ്യും. ഓരോ സ്ഥാപനത്തിലും 50 സീറ്റ്. കുറഞ്ഞത് 30 ട്രെയ്നികളുണ്ടെങ്കിലേ പ്രോഗ്രാം നടത്തൂ. ചെലവിലേക്കു സ്ഥാപനത്തിന് 20 ലക്ഷം രൂപ നൽകും. ഹൈബ്രിഡ് രീതിയിലുള്ള പ്രോഗ്രാമിന്റെ നാലാഴ്ചയെങ്കിലും ഓഫ്‌ലൈനായിരിക്കും. തിയറിക്കും പ്രാക്ടിക്കലിനും ചേർത്ത് 18 ക്രെഡിറ്റ്. വിജ്ഞാപനത്തിൽ സിലബസുണ്ട് ഫീസില്ല. സ്ഥാപനത്തിലെ ഹോസ്റ്റലിൽ സൗജന്യമായി താമസസൗകര്യം കിട്ടും. 5000 രൂപ കോഷൻ ഡിപ്പോസിറ്റ് അടയ്ക്കണം. പരീക്ഷകളുണ്ട്; നിർദിഷ്ട ഗ്രേഡുകൾ നേടണം. തോറ്റുപോകുന്ന പക്ഷം പുനഃപരീക്ഷയ്ക്കുള്ള ചെലവ് ട്രെയ്നി നൽകണം. ആദ്യബാച്ചിലെ പ്രവേശനത്തിന് ജൂൺ 6ന് അകം അപേക്ഷ സമർപ്പിക്കണം. ആതിഥേയ സ്ഥാപനത്തിൽ ടെസ്റ്റ് / ഇന്റർവ്യൂ ജൂൺ 18–20 തീയതികളിൽ. ക്ലാസുകൾ ജൂൺ 30നു തുടങ്ങും. ഫൈനൽ പരീക്ഷാഫലം 2025 ജനുവരി 13ന്. പൂർണവിവരങ്ങൾക്ക് www.aicte-india.org

English Summary:

AICTE Launches Free 6-Month PG Certificate Program for Engineering Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com