ലോകോത്തര വിദ്യാഭ്യാസവുമായി മിസൈല്‍ വനിതയുടെ കരുത്തില്‍ കുതിച്ചുയര്‍ന്ന് നൂറുൽ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍
Mail This Article
2017ല്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ പിഎസ്‌എല്‍വി-സി38 വിജയിച്ചപ്പോള്‍ ഏവരുടെയും ശ്രദ്ധ നേടിയ ഒന്നാണ് കാര്‍ട്ടോസാറ്റ്-2നൊപ്പം ബഹിരാകാശത്തെത്തിയ നിയുസാറ്റ് എന്ന നാനോസാറ്റ്‌ലൈറ്റ്. ഐഎസ്‌ആര്‍ഒയുമായി ചേര്‍ന്ന് 50 കിലോ മാത്രം ഭാരമുള്ള ഈ സാറ്റലൈറ്റ് രൂപകല്‍പന ചെയ്തതിലൂടെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലേക്ക് നടന്ന് കയറിയ വിദ്യാഭ്യാസ സ്ഥാപനമാണ് കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (NICHE). ഇന്ത്യയുടെ പ്രഥമ ദുരന്ത നിവാരണ, മുന്നറിയിപ്പ് ഉപഗ്രഹമായ നിയുസാറ്റ് ഭ്രമണപഥത്തിൽ പ്രയാണം തുടങ്ങിയിട്ട് ഏഴ് വർഷങ്ങളായി.
ആധുനിക കാലത്തിന് ചേര്‍ന്ന പരിവര്‍ത്തനാത്മക കോഴ്‌സുകളുമായി വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ട് കൊടുക്കുന്ന നിഷിന്റെ നിരവധി നേട്ടങ്ങളില്‍ ഒന്ന് മാത്രമാണ് നിയുസാറ്റ്. ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ഡിആര്‍ഡിഒ മുന്‍ ശാസ്‌ത്രജ്ഞ ഡോ. ടെസ്സി തോമസിന്റെ കരുത്തുറ്റ നേതൃത്വത്തില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അനന്ത വിഹായുസ്സിലേക്ക് കുതിപ്പ് തുടരുകയാണ് നിഷ്. എയറോനോട്ടിക്കൽ സിസ്റ്റംസിൻ്റെ മുൻ ഡയറക്ടർ ജനറലും പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷനിലെ അഗ്നി-IV മിസൈലിൻ്റെ മുൻ പ്രോജക്ട് ഡയറക്ടറുമായിരുന്ന ടെസ്സി തോമസ് ഈ ഡീംഡ് ടു ബി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി എത്തുന്നതോടെ ദക്ഷിണേന്ത്യയിലെ തന്നെ വിദ്യാഭ്യാസ മികവിന്‍റെ കേന്ദ്രമായി മാറാനൊരുങ്ങുകയാണ് നിഷ്.
അക്കാദമിക അറിവ് പകര്‍ന്ന് എന്തെങ്കിലും ജോലിക്കായി വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുക എന്നതിലുപരി ഭാവി സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുന്ന നേതൃശേഷിയുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുകയാണ് നിഷിന്റെ ലക്ഷ്യം. ഗവേഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള വിദ്യാഭ്യാസത്തിലൂടെ കാലത്തിനും മുന്‍പേ നടക്കുന്ന അതുല്യ പ്രതിഭയുള്ള സാങ്കേതിക വിദഗ്‌ധരെയും സംരംഭകരെയുമാണ് നിഷ് രൂപപ്പെടുത്തുന്നത്. വിദഗ്‌ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മുന്‍നിര വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചും തികവാര്‍ന്ന പ്രഫഷണലുകളെ ഓരോ വര്‍ഷവും ഈ സ്ഥാപനം പുറത്തിറക്കുന്നു. ഒരു സര്‍വകലാശാല എന്നതിനപ്പുറം അറിവധിഷ്‌ഠിത ലോകത്തിന് സംഭാവന നല്‍കുന്ന നോളജ് പ്ലാനറ്റാണ് നിഷ് വിഭാവനം ചെയ്യുന്നത്.
ബഹിരാകാശശാസ്ത്ര രംഗത്തെസേവനത്തിന് ശേഷം അക്കാദമിക രംഗം തിരഞ്ഞെടുക്കാൻ ടെസ്സി തോമസിനെ പ്രേരിപ്പിച്ച ഘടകവും നിഷിന്റെ ഈ കാഴ്ചപ്പാടാണ്. വിപ്ലവകരമായ മാറ്റത്തിലൂടെ കടന്നു പോകുന്ന വിദ്യാഭ്യാസ രംഗത്തിന് ആവശ്യമായ പൈുണ്യമുള്ള പ്രതിഭാശാലികളെ സംഭാവന ചെയ്യുന്ന സ്ഥാപനമാണ് നിഷ് എന്ന് ഡോ. ടെസ്സി തോമസ് പറയുന്നു.
വരുന്നു പുതിയ ഉപഗ്രഹവും എയറോ ക്ലബും
നിയുസാറ്റിന്റെ പിന്നാലെ മറ്റൊരു ഉപഗ്രഹ ലോഞ്ചിനും നിഷ് തയ്യാറെടുക്കുകയാണ്. നിഷിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്ന ഒരു എയ്‌റോ ക്ലബും ഇവിടെ തുടങ്ങാന്‍ ലക്ഷ്യമിടുന്നു. ആധുനിക രീതിയിലുള്ള ഈ എയ്‌റോ ക്ലബ് ഗവേഷണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. ഇതിന് പുറമേ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുന്ന ഡിജിറ്റല്‍ ട്വിന്‍ ലാബും പരിഗണനയിലുണ്ട്.
35 വര്‍ഷത്തെ പ്രൗഢ പാരമ്പര്യം 1989ല്‍ ഡോ. എ.പി. മജീദ് ഖാന്‍ എന്ന ക്രാന്തദര്‍ശി സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. എന്‍ജിനീയറിങ്, ബിസിഎ, ബിഎ, ബികോം, ബിഎസ് സി, ബിബിഎ, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, എംഇ, എംടെക്, എംബിഎ, എംസിഎ, എംഎസ് സി, ഡോക്ടറല്‍ കോഴ്സുകളിലായി 10400ലധികം വിദ്യാർഥികള്‍ ഇന്നിവിടെ പഠിക്കുന്നു. ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഫയര്‍ സേഫ്ടി എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, എയറോസ്പേസ് എന്‍ജിനീയറിങ്, എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്, ബിഇ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ എന്‍ജിനീയറിങ് എന്‍ജിനീയറിങ്, മറൈന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ബിഇ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, ബിടെക് നാനോ ടെക്നോളജി തുടങ്ങിയ പരമ്പരാഗതവും ആധുനികവുമായ എന്‍ജിനീയറിങ് കോഴ്സുകളിലെ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളാണ് നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനിലെ മുഖ്യ സവിശേഷത. സ്വദേശത്തും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ ആണ് ഇവ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും
അവരുടെ ശാസ്ത്രബോധം വളർത്താൻ ഇവിടെ എത്തുന്നു. മറൈൻ ടെക്‌നോളജി പഠിക്കാനായി ക്യാമ്പസ്സിൽ എല്ലാ സൗകര്യങ്ങളും അടങ്ങിയ കപ്പലിന്റെ മാതൃകയും നിഷ് നിർമിച്ചിട്ടുണ്ട്.
ലോകോത്തര പഠനസൗകര്യങ്ങള്‍
പശ്ചിമഘട്ടനിരകളിലെ മനോഹരമായ വേളിമലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നൂറുൽ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഗ്രാമീണ അന്തരീക്ഷത്തില്‍ ലോകോത്തര പഠനസൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നു. കന്യാകുമാരിയിൽ നിന്ന് 30 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററും ദൂരത്തിലാണ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്.
കരിയര്‍ പടുത്തുയര്‍ത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന സ്മാർട്ട് കരിയർ ഡിസൈൻ സെന്ററും, ഐ ബി എം സെന്റര്‍ ഫോർ എക്സലൻസും, ഐ.ഒ. എസ്. ലാബ് ഉള്‍പ്പെടെയുള്ള ആധുനിക ലാബുകളും സ്മാർട്ട് ക്ലാസ് മുറികളുമെല്ലാം നിഷിന്റെ പ്രത്യേകതകളാണ്. റാഗിങ് രഹിത ഹോസ്റ്റല്‍ സൗകര്യവും കേരള, തമിഴ്‌നാട് ശൈലികളിലെ ഭക്ഷണം ലഭ്യമായ വൃത്തിയുള്ള മെസ്സുകളും ഹരിത ക്യാംപസുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ പഠനാനുഭവം നല്‍കുന്നു. പ്രകൃതിക്ക് ഒരു തരത്തിലുമുള്ള ദോഷവും വരുത്താതെയാണ് ഇവിടുത്തെ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ നാനോ ടെക്നോളജി ബിസിനസ്സ് ഇൻക്യൂബേറ്ററുള്ള സര്‍വകലാശാലയും നിഷ് തന്നെയാണ്. ഇതിനായി വിവിധ കമ്പനികളുമായി ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 65 വർഷത്തെ സേവന പാരമ്പര്യമാണ് നൂറുൽ ഇസ്‌ലാം യൂനിവേഴ്സിറ്റിയുടെ കരുത്ത്.
പറക്കാം നിഷിലെ ഏവിയേഷന്‍ അക്കാദമിയിലൂടെ
ഏറ്റവും മികച്ച വ്യോമയാന പ്രഫഷണലുകളെ പരിശീലിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലൊന്നാണ് നൂറുൽ ഇസ്ലാം ഏവിയേഷൻ അക്കാദമി. അത്യാധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാരും ഉള്ള അക്കാദമി, എയർക്രാഫ്റ്റ് മെയിന്റനൻസ്, എയർ ട്രാഫിക് കൺട്രോൾ, ഏവിയേഷൻ മാനേജ്മെന്റ് എന്നിവയുൾപ്പെടെ വ്യോമയാനത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ് സി ഏവിയേഷന്‍, ബിബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ്, എംബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ് എന്നീ മൂന്ന് കോഴ്‌സുകളാണ് അക്കാദമിയില്‍ ഉള്ളത്.
ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ (TBI)
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ സംരംഭകത്വവും നൂതനാശയങ്ങളും വളര്‍ത്താനായി നിഷ് ആരംഭിച്ച കേന്ദ്രമാണ് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ. 20,000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഈ ഡൈനാമിക് ഹബ്ബിലൂടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയങ്ങള്‍ പ്രായോഗികമാക്കി തീര്‍ക്കാം. മികച്ച ആശയവുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമെല്ലാം ടിബിഐയിലൂടെ തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് മോഹങ്ങള്‍ക്ക് ചിറക് നല്‍കാം. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, മെന്ററിങ്, നെറ്റ് വര്‍ക്കിങ് സഹായങ്ങള്‍, ധനസഹായം, വര്‍ക്ക് സ്‌പേസ്, കോവര്‍ക്കിങ് സ്‌പേസ് എന്നിവയെല്ലാം ടിബിഐ പ്രദാനം ചെയ്യുന്നു.
ത്രീഡി പ്രിന്റിങ് സംവിധാനം, അഡ്വാൻസ്‌ഡ് നാനോ മെറ്റീരിയൽസ് ലബോറട്ടറി, ഐ ഒ എസ് ലബോറട്ടറി, റോബോട്ടിക്‌സ് ലബോറട്ടറി, സിഎൻസി ലേയ് സിവിൽ എഞ്ചിനീയറിങ് ലബോറട്ടറി, വർക്ക്‌ഷോപ്പുകൾ തുടങ്ങി ക്യാംപസിലെ സൗകര്യങ്ങളും ഇന്‍ക്യുബേറ്ററില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താം. ഖാദി ബുട്ടീക്, മണ്ണില്ലാതെ കൃഷി ചെയ്യാൻ പറ്റുന്ന ഹൈഡ്രോപോണിക്‌സ് സംവിധാനവുമായി ബന്ധപ്പെട്ട ഒരു സ്റ്റാർട്ടപ്പ്, അനിമൽ സെൽ കൾച്ചറുമായി ബന്ധപ്പെട്ട ഒരു സ്റ്റാർട്ട് അപ്പ്, ഇലക്ട്രോണിക്സ് പ്രോജക്ട് അങ്ങനെ ധാരാളം സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം ഇവിടെ നടന്നുവരുന്നു.
ഇതുകൂടാതെ നൂതന ആശയങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്റ്റുഡന്റ് ഇന്നവേഷൻ സെൽ (SIC), ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിനും സാങ്കേതിക സാക്ഷരത വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ടെക്നോളജി ടുഡേ ടുമാറോ(TTT) എന്ന വിദ്യാര്‍ഥി ക്ലബ്ബ്, വിദ്യാർത്ഥികൾക്കിടയിൽ നവീകരണവും സർഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് വേണ്ടിയുള്ള ഒരു ഇൻസ്റ്റിറ്റിയുഷൻ ഇന്നവേഷൻ കൗൺസിൽ (IIC) എന്നിവയും നിഷില്‍ പ്രവർത്തിക്കുന്നുണ്ട്.
ലോകം കീഴടക്കുന്ന പ്ലേസ്‌മെന്റ് മികവ്
ഏറ്റവും മികച്ച ശമ്പളത്തോടെ ആഗോള കമ്പനികളില്‍ പ്ലേസ്‌മെന്റ് ഉറപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചത് നിഷ് മുന്നോട്ട് വയ്ക്കുന്ന ഗുണനിലവാരമുള്ള പഠനത്തിന്റെ സാക്ഷ്യപത്രമാണ്. 2023-24 അധ്യയന വര്‍ഷത്തിലും പ്ലേസ്‌മെന്റിലെ മികവ് ആവര്‍ത്തിക്കാന്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. മെക്കാനിക്കൽ, ഇൻസ്ട്രമെന്റേഷന്‍ , ഓട്ടോമൊബൈൽ, എയ്‌റോസ്‌പേസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുമായി 300ലധികം വിദ്യാർത്ഥികൾക്കാണ് ഇതുവരെ പ്ലെയ്‌സ്‌മെന്റ് ഉറപ്പായത്. പ്രതിവർഷം ശരാശരി 6 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ശമ്പള പാക്കേജാണ് വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്.
ടെക് മഹീന്ദ്ര, ടിവിഎസ് സുന്ദരം ഫാസ്റ്റനേഴ്‌സ്, സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും കമ്പനികളും ഇവിടുത്തെ വിദ്യാര്‍ഥികളെ ജോലിക്കെടുക്കുന്നതിനായി ക്യാംപസിലെത്തി. ലോകമാകമാനമുള്ള വിഖ്യാത സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനും നിഷിലെ വിദ്യാര്‍ഥികള്‍ക്ക് ഇക്കൊല്ലം അവസരം ലഭിച്ചിട്ടുണ്ട്. ഹ്യൂമൻ ജനിതകശാസ്ത്രത്തിലെയും മോളിക്യുലാർ ബയോളജിയിലെയും ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ കൃഷ്ണൻ സ്റ്റെം സെൽ ഗവേഷണത്തിനായി പറന്നത് അമേരിക്കയിലെ മെംഫിസിലുള്ള ടെന്നസി യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലേക്കാണ്. ഓട്ടോമൊബൈൽ എന്‍ജിനീയറിങ് ശാഖയിൽ നിന്ന് ആദിത്ത് ബി. റോഷൻ, അബി സാം, അഭിനേഷ് എന്നീ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി തുൻ ഹുസൈൻ ഓൺ മലേഷ്യയില്‍ രാജ്യാന്തര ഗവേഷണ ഇന്റേണ്‍ഷിപ്പിനും യോഗ്യത നേടി.
പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന ശന്പളത്തില്‍ മികച്ച തൊഴില്‍ ഉറപ്പാക്കുന്നതിന് പൂര്‍ണ്ണ സജ്ജമായ പ്ലേസ്മെന്‍റ് ആന്‍ഡ് ട്രെയിനിങ് സെന്‍ററും നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ പ്രവര്‍ത്തിക്കുന്നു. വ്യവസായ ലോകത്തെ അനുഭവ പരിചയമുള്ള ഡയറക്ടറിന്‍റെ നേതൃത്വത്തില്‍ ഈ പ്ലേസ്മെന്‍റ് സെല്‍ ഇന്ത്യയിലെയും വിദേശത്തെയും മുൻനിര കമ്പനികളെ പ്ലേസ്മെന്‍റിന് എത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും ഉന്നത പഠനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ക്യാറ്റ്, മാറ്റ്, ടോഫല്‍, ഐഇഎസ്, ഗേറ്റ് പോലുള്ള മത്സരപരീക്ഷകള്‍ക്കുള്ള പരിശീലന പുസ്തകങ്ങളും സെല്‍ ലഭ്യമാകുന്നു. അഭിരുചി പരീക്ഷകള്‍ എങ്ങനെ എഴുതണം, അഭിമുഖങ്ങളെ എങ്ങനെ നേരിടണം, ജോലി നേടി കരിയറില്‍ എങ്ങനെ വിജയിക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള പരിശീലനവും ഫൈനല്‍, പ്രീ ഫൈനല്‍ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. വിദ്യാര്‍ഥികളുടെ വ്യക്തിത്വവും നേതൃത്വശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും നല്‍കപ്പെടുന്നു.
സിനിമ പഠിക്കണമെങ്കിലും നിഷിലേക്ക് വരാം
സിനിമ മോഹമുള്ളവരെ ഈ മേഖലയിലെ തികവുറ്റ പ്രഫഷണലുകളായി മാറ്റാന്‍ സഹായിക്കുന്ന കോഴ്‌സുകളും നിഷില്‍ ലഭ്യമാണ്. ഇവിടുത്തെ ബിഎസ് സി ഓണേഴ്‌സ് എഡിറ്റിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ് കോഴ്‌സ് ഒരേ സമയം രണ്ട് വിഷയങ്ങളിലെ വിദഗ്ധനാകാന്‍ സഹായിക്കുന്നു. സംവിധാനത്തിനൊപ്പം സിനിമയുടെ സാങ്കേതിക വശങ്ങളും ഈ നാല് വര്‍ഷ കോഴ്‌സ് പഠിപ്പിക്കുന്നു. ബിഎസ് സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സിന്റെ തുടര്‍ച്ചയായി എംഎസ് സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തരബിരുദ കോഴ്‌സും നിഷ് ആരംഭിച്ചിട്ടുണ്ട്.ബിഎസ് സി ഇന്‍ ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രിപ്റ്റ് റൈറ്റിങ്, ബിഎസ് സി ഇന്‍ ഫിലിം എഡിറ്റിങ് ആന്‍ഡ് ഗ്രാഫിക്‌സ് ഡിസൈന്‍, ബിഎസ് സി ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളും ഇവിടെ ലഭ്യമാണ്.
സ്‌കോളർഷിപ്പ്, നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം
50% സ്കോളർഷിപ്പോടു കൂടിയ പഠനത്തിനും നൂറുൽ ഇസ്ലാം സർവ്വകലാശാല അവസരമൊരുക്കിയിട്ടുണ്ട്. എന്‍.സി.സി - എ, ബി, സി സർട്ടിഫിക്കറ്റുള്ള, +2 ഹയർസെക്കന്‍ഡറി പരീക്ഷയിൽ 60% മാർക്ക് കരസ്ഥമാക്കിയ കേഡറ്റുകള്‍ക്ക് പ്രത്യേക സ്കോളർഷിപ്പ് ലഭ്യമാണ്. ഇതിന് പുറമേ നിഷ് - സ്റ്റീവ് ജോബ്സ് സ്കോളർഷിപ്പ്, അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള സ്കോളർഷിപ്പ് തുടങ്ങിയവയും നിഷ് ലഭ്യമാക്കുന്നു.
ആഗോള അക്കാദമിക നയതന്ത്ര സമൂഹങ്ങളെ ബന്ധിപ്പിച്ച് നിഷിലെ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് വിഭാഗം
രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ സർവകലാശാലകൾ പലപ്പോഴും പങ്കുവഹിക്കുന്നു. സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണ സംരംഭങ്ങൾക്ക് നയതന്ത്രബന്ധം ശക്തിപ്പെടുത്താനും വിജ്ഞാന കൈമാറ്റം, സാങ്കേതിക കൈമാറ്റം, സംരംഭകത്വം എന്നിവയിലൂടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും കഴിയും. നിഷിനെ ആഗോള അക്കാദമിക്, നയതന്ത്ര സമൂഹവുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയാണ് ഇവിടുത്തെ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് വിഭാഗം. രാജ്യാന്തര സഹകരണം, സാംസ്‌കാരിക വിനിമയം, അക്കാദമിക പങ്കാളിത്തം എന്നിവ പരിപോഷിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ഈ വകുപ്പ് സർവകലാശാലയുടെ ആഗോള സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുഭവം സമ്പന്നമാക്കുന്നതിലും ബഹുമുഖ പങ്ക് വഹിക്കുന്നു.
വിദേശ സർവ്വകലാശാലകളുമായുള്ള സമ്പർക്കവും ബന്ധവും നിലനിർത്തുന്നത് വിദ്യാർത്ഥികൾക്ക് ആഗോള ഇന്റേൺഷിപ്പ് അവസരങ്ങൾ, ഗവേഷണ അവസരങ്ങൾ, സാംസ്‌കാരിക വൈവിധ്യം, തൊഴിൽ അവസരങ്ങൾ എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിരവധി അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾക്കും ഈ സഹകരണം വഴി തുറക്കുന്നു. ഐഎസ്എസി സിസ്റ്റം കാനഡ, ഐബിഎം, ബ്രഹ്മോസ് എറോസ്പേസ്, ഗാമ്പല്ല യൂണിവേഴ്‌സിറ്റി എത്യോപ്യ, ജർമൻ വാഴ്സിറ്റി, ഏഷ്യൻ യൂണിവേഴ്‌സിറ്റി, നാഷണൽ ചിനാൻ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ 60 ഓളം വിവിധ ദേശീയ അന്തർദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യാവസായിക സ്ഥാപനങ്ങളുമായും നിഷ് ധാരണാ പത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : +91 89433 52456, https://www.niuniv.com/index.php
Facebook : https://www.facebook.com/nicheuni
Instagram : https://www.instagram.com/nicheuni
YouTube : https://youtube.com/@nicheuni