ഡിജിറ്റൽ സർവകലാശാല പിജി, പിഎച്ച്ഡി: തീയതി നീട്ടി
Mail This Article
×
തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ പിജി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. പിജി പ്രവേശനം സർവകലാശാല ജൂൺ 8നു നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലോ സിയുഇടി പിജി 2024 മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എംബിഎ പ്രവേശനത്തിന് കെമാറ്റ്, സിമാറ്റ്, ക്യാറ്റ്, എൻമാറ്റ്, ജിആർഇ എന്നിവയിലൊന്നിലെ സ്കോറും എംടെക് അപേക്ഷകൾക്ക് ഗേറ്റ് സ്കോറും പരിഗണിക്കും. പിഎച്ച്ഡി അപേക്ഷകർ സാധുവായ നെറ്റ് സ്കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതണം. https://duk.ac.in/admission/
English Summary:
Kerala Digital University Extends Application Deadline for PG and PhD Programs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.