സിഎ പരീക്ഷ: ക്രമക്കേട് കാട്ടിയാൽ 5 വർഷ വിലക്ക്
Mail This Article
×
ന്യൂഡൽഹി ∙ സിഎ പരീക്ഷയിൽ ക്രമക്കേടു കാട്ടിയാൽ വിദ്യാർഥികൾക്ക് 5 വർഷം വരെ വിലക്കു നേരിടേണ്ടി വരുമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) മുന്നറിയിപ്പ്. കോപ്പിയടി, ആൾമാറാട്ടം തുടങ്ങി ഏതുതരത്തിലുള്ള ക്രമക്കേടു നടത്തിയാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്നു ഐസിഎഐയുടെ പരീക്ഷാ സമിതിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. സിഎ ഫൗണ്ടേഷൻ പരീക്ഷ ഈ മാസം 20 മുതൽ 26 വരെയാണ്.
English Summary:
ICAI Issues Stern Warning: Cheating in CA Exams Could Lead to 5-Year Ban
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.