ADVERTISEMENT

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന ഖ്യാതി മോഹൻദാസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കരസ്ഥമാക്കിയിരുന്നു. കാൽ നൂറ്റാണ്ടിനടുത്ത സേവന മികവിലാണ് ഈ നേട്ടം. 2002-ൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽ ഉന്നത പദവി അലങ്കരിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ചലനാത്മകമായ മാറ്റം സൃഷ്‌ടിച്ചു കൊണ്ട് പുതു ഉയരങ്ങൾ താണ്ടുകയാണ് ഈ മികവിന്റെ കേന്ദ്രം. എഐസിടിയുടെയും (All India Council for Technical Education), APJ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെയും അഗീകാരത്തോടുകൂടി പ്രവർത്തിക്കുന്നതാണ് മികവിന്റെ ഈ കേന്ദ്രം.

mohandas-college-of-group-of-institutions-image-second

പതിറ്റാണ്ടുകളുടെ  പ്രവർത്തനപാരമ്പര്യം
കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസവിദഗ്ധനും സാമൂഹിക പ്രവർത്തകനും മനുഷ്യസ്നേഹിയും വ്യവസായിയുമായിരുന്ന വി. എൻ. ഗംഗാധര പണിക്കരുടെ പേരിൽ പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിക്കപ്പെട്ട ട്രസ്റ്റിന്റെ കീഴിലാണ് മോഹൻദാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ  സ്ഥാപിതമായത്.  വി. എൻ ഗംഗാധര പണിക്കരുടെ മകനും പ്രമുഖ വ്യവസായിയുമായ ജി. മോഹൻദാസ് ട്രസ്റ്റിന്റെ ചെയർമാനെന്ന നിലയിൽ കോളേജിന് സാരഥ്യം വഹിക്കുന്നു. റാണി മോഹൻദാസ്  ട്രസ്റ്റിന്റെ  സെക്രട്ടറിയായും കൃഷണമോഹൻ വൈസ് ചെയര്മാൻ എന്ന പദവിയും വഹിക്കുന്നു. നിരവധി സ്ഥാപനങ്ങളാണ് മോഹൻദാസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ ഹ്രസ്വമായി പരാമർശിക്കുകയാണ് 

mohandas-college-of-group-of-institutions-image-three

മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (എംസി.ടി)
2002-ൽ ആരംഭിച്ച മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ കീഴിൽ ബിടെക്, എംടെക്, എംസിഎ എന്നിങ്ങനെ വ്യത്യസ്‌ത സ്ട്രീമുകളിലായി 15-ഓളം കോഴ്സുകളാണ് നൽകുന്നത്. ഇലക്ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ  എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോർ വിഷയങ്ങളിലാണ് ബിടെക് കോഴ്സുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് കോഴ്‌സിന് AICTE യുടെ അംഗീകാരം - 2024 ലഭിച്ചു.

mohandas-college-of-group-of-institutions-image-four

ഇതിനു പുറമെ അപ്പ്ലൈഡ്‌ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ടുമെൻറേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, പവർ സിസ്‌റ്റംസ് എന്നീ വിഷയങ്ങളിൽ എംടെക്  കോഴ്‌സുകളും രണ്ട് വർഷം മാസ്‌റ്റർ ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ (എംസിഎ) കോഴ്സും എംസിഇടി നൽകുന്നു.

https://www.facebook.com/share/gw2GV1oKmmhBA9X2/?mibextid=qi2Omg 
https://www.instagram.com/mcetonline?igsh=dmk1eWdneDQxajF6
https://youtu.be/KeFI1an4la0?si=mBYhIMVUx1H56Htl

സൗത്ത് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്

ഹോട്ടൽ - ടൂറിസം മേഖലയിലെ വളരുന്ന തൊഴിൽ സാധ്യതകൾ  പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ സഹായിക്കുന്ന നാലു വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജുമെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (ബിഎച്ച്എംസിറ്റി) കോഴ്സുന്  2021-ഇൽ  AICTE യുടെയും എപിജെ കെറ്റിയു വിന്റേയും അംഗീകാരം  ലഭിക്കുകയുണ്ടായി. 100 ശതമാനം ജോലി സാധ്യതയുള്ള ഈ കോഴ്സിന്  മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

mohandas-college-of-group-of-institutions-image-five

https://instagram.com/southparkihm?igshid=YmMyMTA2M2Y=
https://www.facebook.com/southparkihm
https://www.youtube.com/@southparkinstituteofhotelm4637

മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്
2020-ൽ ആരംഭിച്ച മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കീഴിൽ 2 വർഷ എംബിഎ റെഗുലർ കോഴ്സും നടന്നു  വരുന്നു ,കൂടാതെ 2024 -ൽ എംബിഎ (ഷിപ്പിംഗ്  ആൻഡ് ലോജിസ്റ്റിക്ക്സ്) എന്ന കോഴ്സിന് AICTE അംഗീകാരം ലഭിക്കുകയുണ്ടായി.

mohandas-college-of-group-of-institutions-image-seven

https://www.facebook.com/profile.php?id=100083177535145&mibextid=ZbWKwL
https://www.instagram.com/mohandasmanagement?igsh=c3ZubGdsbnNxbWc1

നാക് ‘എ’ ഗ്രേഡ് അക്രഡിറ്റേഷൻ
അക്കാദമിക മികവിനും വിദ്യാഭ്യാസ നിലവാരത്തിനുമുള്ള സാക്ഷ്യപത്രമാണ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക് ) 2022-23-ൽ ഈ സ്ഥാപനത്തിന് നാക്  എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചു .കൂടാതെ ഐഎസ്ഒയുടെ അംഗീകാരവുമുണ്ട്.

ക്യാംപസ് പ്ലേസ്മെന്റും ഫിനിഷിങ് സ്കൂളും
ആരംഭിച്ച വർഷം തന്നെ ക്യാംപസ് പ്ലേസ്മെന്റ് ലഭിച്ച അപൂർവം ടെക്നിക്കൽ  ഇൻസ്റ്റിറ്റ്യൂഷൻസിൽ  ഒന്നാണ് മോഹൻദാസ് കോളേജ് എന്ന പെരുമയും മകുടം ചാർത്തുന്നു. ഓരോ വർഷവും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ക്യാംപസ് പ്ലേസ്മെന്റ് വഴി വൻകിട കമ്പനികളിൽ ഉയർന്ന ശമ്പള പാക്കേജിലുള്ള ജോലിയും മോഹൻദാസ് ഗ്രൂപ്പ് ഉറപ്പാക്കുന്നു. ഇതിനായി ഒരു സമർപ്പിത കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലും കോളജിൽ പ്രവർത്തിക്കുന്നു. ടിസിഎസ്‌, ടെക് മഹിന്ദ്ര, സിഫോ, ആക്‌സിസ് ബാങ്ക്, ഐബിഎസ് ചോലുള്ള പ്രമുഖ  കമ്പനികൾ ഇവിടുത്തെ വിദ്യാർത്ഥികൾക്കായി ക്യാംപസ് പ്ലേസ്‌മെന്റുകൾ  നടത്തി വരുന്നു. പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്രൊഫെഷണൽ റെസ്യുമെ, ഗ്രൂപ്പ് ചർച്ചകൾ, അഭിമുഖങ്ങൾ, വേഷവിധാനം എന്നിവയിലെല്ലാം വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. കരിയർ, ഉന്നതവിദ്യാഭ്യാസം എന്നിവയിലെല്ലാം വിദ്യാർഥികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഒരു ഫിനിഷിങ് സ്കൂ‌ളും ക്യാംപസിൽ പ്രവർത്തിച്ചു വരുന്നു.


അത്യാധുനിക സൗകര്യങ്ങൾ
പ്രകൃതിരമണീയമായ ഗ്രീൻ ക്യാംപസിൽ  അത്യാധുനിക  സൗകര്യങ്ങളോട് കൂടിയ പഠനസാഹചര്യങ്ങൾ മോഹൻദാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് കണക്‌ടിവിറ്റിയും നവീന സോഫ്റ്റ്‌വെയർകളും ഉള്ള കമ്പ്യൂട്ടർ ലാബ്  പ്രായോഗിക പഠനത്തിനുള്ള വർക്ക്ഷോപ്പുകൾ, ഇ – ലേണിങ് സംവിധാനം ഉൾപ്പെടെയുള്ള വിശാലമായ ഡിജിറ്റൽ ലൈബ്രറി, 1500 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ ബാസ്‌കറ്റ് ബോൾ കോർട്ടുകൾ ജിംനേഷ്യം എന്നിങ്ങനെ നീളുന്നു ഇവിടുത്തെ സൗകര്യങ്ങൾ. അക്കാദമികവും അക്കാദമികെതരവുമായ വളർച്ചയ്‌ക്കുള്ള എല്ലാ സാഹചര്യങ്ങളും കോളേജ് വിദ്യാർഥികൾക്ക് നൽകുന്നു. അന്യജില്ലകളിൽ നിന്നും സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്‌റ്റൽ സൗകര്യവും ലഭ്യമാണ്. 

mohandas-college-of-group-of-institutions-image-one


ഇന്നവേഷൻ സെൽ
കേരള സർക്കാരിന്റെ സ്‌റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായ ഒരു ഫോർ സ്റ്റാർ റേറ്റഡ് ഇന്നവേഷൻ ഒൻട്രപ്രനർഷിപ് ഡെവലപ്മെന്റ് സെൻററും (എഇഡിസി) ഈ സ്ഥാപനത്തിൽ (പവർത്തിച്ചു വരുന്നു. സിലബസിന് പുറത്ത് വിദ്യാർഥികളുടെ നൈപുണ്യ ശേഷികൾ വികസിപിക്കുന്നതിന് ഒരു തുടർ പഠനകേന്ദ്രവും ഈ സ്ഥാപനത്തിലുണ്ട്. ഈ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലിനക്സ്, സി++, ജാവ, എംബെഡഡ് സിസ്റ്റം , പിഎൽസി ഓട്ടമേഷൻ, സിഎൻസി മെഷീൻസ്, എൻഡിടി, കെംകാഡ്, മാറ്റ്ലാബ്, ഹാർഡ് വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം പോലുള്ള മൂല്യവർധിത കോഴ്സുകളും നടത്തുന്നു. കേരള സർക്കാരിന്റെ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെയും - പ്രധാന മന്ത്രി കൗശൽ വികാസ് യോജനയുടെയും കീഴിലുള്ള പരിശീലന പരിപാടികളും മോഹൻദാസ് കോളജിൽ നടപ്പാക്കി വരുന്നു.


കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും
www.mcet.ac.in
mail@mcetonline.com
www.spihm.ac.in
9946057222, 9841156668, 9447440516

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com