ADVERTISEMENT

ജോസ: സീറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ജോസയിലൂടെ ഈ വർഷം പ്രവേശനം നേടാവുന്ന എല്ലാ സീറ്റുകളുടെയും കൃത്യവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലോരോന്നിലും ഓരോ ബ്രാഞ്ചിലും ഓരോ കാറ്റഗറിയിലും (ജെൻഡർ–ന്യൂട്രൽ / വനിതകൾ മാത്രം വിഭാഗങ്ങളിൽ ഓപ്പൺ, ഓപ്പൺ ഭിന്നശേഷി. പിന്നാക്കം, പട്ടികജാതി മുതലായ ഉപവിഭാഗങ്ങളിൽ) ലഭ്യമായ സീറ്റുകളുടെ എണ്ണം https://josaa.nic.in/seat-matrix എന്ന സൈറ്റിലുണ്ട്. ഇക്കാര്യം കൂടി മനസ്സിൽ വച്ച് ചോയ്സ് ഫില്ലിങ് ബുദ്ധിപൂർവം നടത്താം. ചോയ്സുകൾ നൽകിക്കഴിഞ്ഞവർക്ക് 18ന് വൈകിട്ട് 5 വരെ അതു പരിഷ്കരിച്ചു സമർപ്പിക്കാനും സൗകര്യമുണ്ട്. ചോദിച്ചിട്ടില്ലാത്ത സീറ്റിൽ ഒഴിവുണ്ടെങ്കിൽപ്പോലും പ്രവേശനത്തിനു പരിഗണിക്കില്ല.

English Summary:

JoSAA Seat Matrix 2023: Complete Details and How to Optimize Your Choices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com