സ്വിറ്റ്സര്‍ലൻഡ് ആണോ ലക്ഷ്യം? മൂന്നിലൊന്ന് ചെലവിൽ സ്വന്തമാക്കാം സ്വിറ്റ്‌സര്‍ലൻഡിൽ ഡിഗ്രിയും ജോലിയും
Mail This Article
വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നത് ഇന്നത്തെ പല വിദ്യാർഥികളുടെയും സ്വപ്നമാണ്, അതിൽ തന്നെ ജോലി സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നതും വലിയൊരു കടമ്പയാണ്. അഭിരുചിക്ക് അനുയോജ്യമാകാത്ത കോഴ്സുകൾ തെരഞ്ഞെടുക്കുന്നതും അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ തീരുമാനിക്കുന്നതും ബാങ്കിൽ നിന്നും വായ്പ എടുത്ത് വിദേശത്തേക്ക് പുറപ്പെടുന്ന വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വന്നുചേരുന്നത്. കൂടാതെ വിദ്യാർഥികളുടെ ഭാവി സ്വപ്നങ്ങളും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും വരെ താറുമാറായേക്കാം.
ഇത്തരത്തിൽ ഇന്നത്തെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായാണ് മൂന്നാർ കേറ്ററിങ് കോളേജ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ മൂന്നുവർഷത്തെ ഡ്യൂവൽ ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്. ഇപ്രകാരം ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ മൂന്നു വർഷത്തെ പഠനത്തിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് സ്കൂളുകളിൽ ഒന്നായ സ്വിറ്റ്‌സര്‍ലൻഡിൽ സ്ഥിതിചെയ്യുന്ന HTMi, ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും യുകെയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ അൾസ്റ്റർ യൂണിവേഴ്സിറ്റിയുടെയും ഇൻറർനാഷണൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിഗ്രി കരസ്ഥമാക്കാം.
പത്താം ക്ലാസ് പാസായ ആർക്കും ഈ കോഴ്സിനു ചേരാം. ആദ്യ രണ്ടു വർഷക്കാലം മൂന്നാർ കേറ്ററിങ് കോളേജിന്റെ കേരളത്തിലെ ക്യാംപസിലായിരിക്കും പഠനം. ഒന്ന്, രണ്ട്, നാല് എന്നീ സെമസ്റ്ററുകളിൽ ഹോട്ടൽ മാനേജ്മെന്റ് തിയറി പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം സെമസ്റ്റർ പ്രായോഗിക പരിജ്ഞാനത്തിനാണ് മുൻഗണന നൽകുന്നതിനായി ഇൻഡസ്ട്രിയൽ ട്രെയനിങ് ഒരുക്കിയിരിക്കുന്നു. രണ്ടു വർഷത്തെ പഠനത്തിനു ശേഷം സ്വിറ്റ്‌സര്‍ലൻഡിൽ പോകാതെ തന്നെ രണ്ടു വർഷ സ്വിസ് ഹയർ ഡിപ്ലോമ സർട്ടിഫിക്കറ്റും മൂന്നാർ കേറ്ററിങ് കോളജിന്റെ രണ്ടു വർഷത്തെ ഗ്രാഡുവേറ്റ് ഡിപ്ലോമ സര്‌ട്ടിഫിക്കറ്റും ലഭിക്കും. തുടർന്ന് ഒരു വർഷം സ്വിറ്റ്‌സര്‍ലൻഡിലെ HTMi, ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും പഠനം. അതിൽ ആദ്യ ആറു മാസക്കാലം അക്കാദമി പഠനവും തുടർന്നുള്ള ആറുമാസം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും ലഭിക്കും. ശേഷം യൂണിവേഴ്സിറ്റി ഓഫ് അൾസ്റ്ററിന്റെ ബിഎസ്‌സി ഹോണേഴ്സ് ഡിഗ്രിയും, HTMi സ്വിറ്റസർലണ്ടിന്റെ ബിഎ ഹോസ്പിറ്റാലിറ്റി ആൻഡ് ഇവൻറ് മാനേജ്‌മന്റ് ഡിഗ്രിയും ലഭിക്കാൻ അർഹത നേടുന്നു.
മൂന്നാർ കേറ്ററിങ് കോളജും HTMi കോളേജുമായുളള അക്കാദമിക് ധാരണ മൂലം വിദേശപഠനം സാധ്യമാക്കുന്നു. കേരളത്തിൽ പഠിക്കുന്ന രണ്ടു വർഷക്കാലത്തെ ക്രെഡിറ്റ് HTMi കോളേജിലേക്ക് മാറ്റപ്പെടുന്നു. അങ്ങനെ ഒരു വർഷത്തെ സ്വിറ്റ്സർലൻഡിലെ തുടർപഠനം കൊണ്ട് വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ ഇൻറർനാഷണൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ സാധിക്കും. ആദ്യ രണ്ടു വർഷം കേരളത്തിൽ പഠിക്കുന്നത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് മൂന്നിലൊന്ന് ചിലവിൽ അവരുടെ സ്വപ്നം നിറവേറ്റാൻ സാധിക്കുന്നു. പഠനത്തിന്റെ ഭാഗമായി ഒരു വർഷം കേരളത്തിലും ഒരു വർഷം ദുബായിലും ഒരു വർഷം സ്വിറ്റ്‌സര്‍ലൻണ്ടിലും പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾക്കു അവസരം ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് - +91 9446093339.