ADVERTISEMENT

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ നൂതന പ്രവണതകളുടെ ഒപ്പം അപ്‌ഡേറ്റഡ് ആയി നിലനിൽക്കാൻ കഴിവുകളുള്ള ഉദ്യോഗാർഥികളെയാണ് ഇപ്പോൾ തൊഴിലുടമകൾ തേടുന്നത്. സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ അധ്യാപന രീതികൾ, മൂല്യനിർണ്ണയ സാങ്കേതികതകൾ എന്നിവ സമന്വയിപ്പിച്ചു, അവരുടെ പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. വ്യവസായങ്ങൾ, മറ്റ് ബാഹ്യ പങ്കാളികൾ എന്നിവരുമായി സജീവമായി ഇടപഴകുന്നതിലൂടെ, അവരുടെ വിദ്യാർഥികളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഗവേഷണ പ്രോജക്ടുകൾ ഏറ്റെടുക്കാനും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും അവർ പ്രോത്സാഹിപ്പിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് അക്രഡിറ്റേഷനായി പരിശ്രമിച്ചുകൊണ്ട് സ്വയംഭരണ സ്ഥാപനങ്ങൾ ഗുണനിലവാര പരിശോധനാ സമ്പ്രദായങ്ങൾ പിന്തുടരുകയും സ്ഥാപനത്തിന്റെ അക്കാദമിക് മികവ് നിലനിർത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസ, സാങ്കേതിക, മാനേജ്മെൻറ്, ബിസിനസ് രംഗങ്ങളിലെ പ്രതിഭാശാലികൾ ഒത്തുചേർന്ന് 2002ൽ പാത്താമുട്ടം എന്ന ഗ്രാമീണാന്തരീക്ഷത്തിൽ ആരംഭിച്ച സെന്റ്ഗിറ്റ്സ് ഗ്രൂപ്പിന് ഇന്ന് ആറ് കലാലയങ്ങൾ ആണ് ഉള്ളത്. എൻജിനീയറിങ് പഠനത്തിനായി സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, കൊമേഴ്‌സ്-ബിസിനസ് പഠനത്തിനായി സെന്റ്ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, മാനേജ്മെൻറ് വിദ്യാഭ്യാസരംഗത്ത് സെന്റ്ഗിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, വിവരസാങ്കേതികവിദ്യമേഖലയിലെ പ്രായോഗികപഠനങ്ങൾക്കായി സെന്റ്ഗിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്.) പഠനകേന്ദ്രമായ സെന്റ്ഗിറ്റ്സ് ഡിസൈൻ സ്‌കൂൾ എന്നിവയാണ് അതാത് മേഖലകളിൽ ഈടുറ്റ മുദ്ര പതിപ്പിച്ചിരിക്കുന്നത്. 

ഓട്ടോണോമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ കലാലയങ്ങളിലൊന്നായ സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. എൻജിനീയറിങ് പഠന ശാഖകൾക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് (ഐ.ഇ.െഎ) അക്രഡിറ്റേഷനും ആറ് എൻജിനീയറിങ് ബ്രാഞ്ചുകൾക്കും, എം.സി.എ, എം.ബി.എ കോഴ്സുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരവും ലഭിച്ചിട്ടുള്ളതാണ്. ബി. ടെക്, എം ടെക്, ഇന്റഗ്രേറ്റഡ് എം.സി.എ, എം.സി.എ, എം.ബി.എ, ബി ഡിസൈൻ എന്നീ കോഴ്‌സുകളാണ് സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നുവരുന്നത്. കൂടാതെ, സാങ്കേതിക-മാനേജ്‌മെന്റ് വിഷയങ്ങളിൽ സാങ്കേതികസർവകലാശാലയുടെ കീഴിൽ ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യവും ഈ സ്ഥാപനത്തിലുണ്ട്. 

പഠനശാഖകൾക്ക് അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളതിനാൽ ഇവിടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അന്താരാഷ്ട്രതലത്തിലുള്ള തൊഴിൽലഭ്യത പതിന്മടങ്ങ് വർധിക്കുന്നു. വ്യവസായിക വാണിജ്യ ലോകത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതുമയുള്ള കോഴ്സുകളും നൂതന വിദ്യാഭ്യാസ രീതിയും ആണ് സെന്റ്ഗിറ്റ്സ് പിന്തുടരുന്നത്. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഫുഡ് ടെക്നോളജി, ബി.ഡിസൈൻ കോഴ്സുകൾ ആരംഭിച്ചത് അതിനു തെളിവാണ്.

നാക്ക് അക്ക്രെഡിറ്റേഷൻ നേടിയ സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് പുത്തൻ തൊഴിൽ അവസരങ്ങൾക്കുതകുന്ന പ്രോഗ്രാമുകളിലൂടെയും ആഡ് ഓൺ കോഴ്സ്കളിലൂടെയും യുവ തലമുറയെ പ്രഗത്ഭരാക്കുന്നു. 2024 - 2025 അധ്യയന വർഷം മുതൽ കോളേജുകളിൽ നാല് വർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമ്മുകൾക്കു തുടക്കം കുറിച്ച് സർവ്വകലാശാലകൾ കാലോചിതമായ പരിഷ്കരണം വരുത്തി. എ.ഐ.സി.ടി. 

വിഭാവനം ചെയ്യുന്ന ബി.ബി.എ, ബി.സി.എ പ്രോഗ്രാമുകളും എം.ജി യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്ന ബി.എ ഇക്കണോമിക്സ്, ബി.എസ്. സി സൈക്കോളജി, ബി.കോം എന്നീ ബിരുദ പ്രോഗ്രാമുകളും എം.എസ്. സിഎ.ഐ, എം.കോം എന്നീ ബിരുദാനന്തര പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഏറ്റവും പുതിയസാങ്കേതികവിദ്യകളിൽ വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി സ്ഥാപിതമായ സെന്റ്ഗിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (എ.ഐ. ആൻ‍ഡ് എം‌. എൽ), ഏതു കോഴ്‌സിലുമുള്ള വിദ്യാർഥികൾക്ക് നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് എന്നീ അതിവേഗം വളരുന്ന മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. അന്താരാഷ്ട്ര രംഗത്തെ മുൻനിരസർവകലാശാലയായ അമേരിക്കയിലെ ലോവലിലുള്ള യൂണിവേഴ്സിറ്റി ഓഫ് മാസച്യൂസിറ്റ്സുമായി ചേർന്ന് പഠന മേഖലയിൽ പുതിയ ഉയരങ്ങൾ താണ്ടുവാൻ ഉതകുന്ന ട്വിന്നിംഗ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് ആഗോളതലത്തിൽ അവസരങ്ങളുടെ പുതുലോകം തുറക്കുന്നു. 

പബ്ലിക് സ്പീക്കിങ്, പ്രൊഫഷണൽ റൈറ്റിംഗ്, ബയോഡേറ്റ തയ്യാറാക്കൽ തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളിലുള്ള പരിശീലനം, പ്രത്യേക ആഡ്-ഓൺ കോഴ്സുകൾ, വർക്ഷോപ്പുകൾ, സെമിനാറുകൾ ഹാക്കത്തോണുകൾ എന്നിവ കമ്പനികൾക്ക് മുന്നിൽ സെന്റ്ഗിറ്റ്സ് വിദ്യാർഥികളുടെ റേറ്റിങ് ഉയർത്തിയിട്ടുണ്ട്. യുജിസി മോഡൽ അനുസരിച്ചു ഓൺലൈനിൽ മറ്റു യൂണിവേഴ്സിറ്റികളിലെയും കോഴ്സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എഡ്യുക്കേഷൻ പോർട്ടലുകളിലെയും കോഴ്സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്. ഉയർന്ന പൊസിഷനുകളിൽ ജോലി ലഭിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സുസജ്ജമായ പ്ലേസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് വഴി ഇരുനൂറിലധികം മികച്ച  കമ്പനികളിൽ സ്വദേശത്തും വിദേശത്തുമായി വിദ്യാർഥികൾ ജോലി നേടിയിട്ടുണ്ട്. 

saintgits-group-of-institutions-article-image-two

കൃത്യസമയത്തുള്ള കോഴ്സ് പൂർത്തീകരണവും യഥാസമയത്തുള്ള ഫലപ്രഖ്യാപനവും സെന്റ്ഗിറ്റ്സ് കലാലയത്തിലെ വിദ്യാർഥികളെ പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ജോലി നേടുവാൻ പ്രാപ്തരാക്കുന്നു. ഓട്ടോണോമസ് പദവിയിലൂടെ ഇൻഡസ്ട്രിയുമായി ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും ഇന്റേൺഷിപ്പുകളും പ്ളേസ്മെന്റുകളും ഉറപ്പാക്കുന്നതിനും സെന്റ്ഗിറ്റ്സിനു സാധിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഇടയിലെ പുതിയ ആവേശമായ സംരംഭകത്വവും ആരംഭകാലം മുതൽ കോളേജ് പ്രോത്സാഹിപ്പിച്ചു വരുന്നു. മികച്ച വിദ്യാർഥികൾക്ക് നിരവധി സ്‌കോളർഷിപ്പുകളും വർഷങ്ങളായി നൽകിവരുന്നു

For admission and more details - +914812436170, 8129400674 
NRI Admission : +91 9895903278 
E - Mail ID: admissions@saintgits.org 
Saintgits Group of Institutions
Kottukulam Hills, Pathamuttom P.O Kottayam - 686532, Kerala

English Summary:

How Saint Gits Group is transforming education with innovative curriculum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com