ഉയർന്ന ശമ്പളവും ജോലിയും ഉറപ്പാക്കാൻ അതിനൂതന കോഴ്സുകളുമായി മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Mail This Article
കാലഘട്ടങ്ങൾക്കനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കാത്തതാണ് ഇന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ എത്തിച്ചേരാനും ജോലി ചെയ്യാനും സാധിക്കാതെ വരുന്നു എന്നാൽ അച്ചടക്കവും ആത്മസമർപ്പണവും നിശ്ചയദാർഢ്യവുമുള്ള പുതുയുഗ പ്രൊഫഷണലുകൾക്ക് വൻകിട കമ്പനികളിൽ നിന്നും സ്വപ്നതുല്യമായ അവസരങ്ങളാണ് വന്നുചേരുന്നത്. ഇത്തരത്തിൽ പുതുതലമുറയ്ക്ക് ആവശ്യമായ പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ എന്നും മുന്നിട്ടുനിന്ന സ്ഥാപനങ്ങളിൽ ഒന്നാണ് മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.
‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക’ എന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശത്തിൽ അടിയുറച്ച് വിശ്വസിച്ച് ശ്രീ ഗുരുദേവ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ആണ് 2009- ൽ മഹാഗുരു ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിക്കുന്നത്. മികവിന്റെ പാതയിൽ 15 വർഷങ്ങൾ പിന്നിട്ട കോളേജിന് നാഷണൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെയും (NAAC) നാഷണൽ ബോർഡ് ഓഫ് അക്രഡിസ്റ്റേഷന്റെയും (NBA) അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കോളേജിന് ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷന്റെ (AICTE) അംഗീകാരവും ഗുണനിലവാരത്തിന്റെ മുദ്രയായ ഐഎസ്ഒ സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ പുതുതായി ആരംഭിച്ച മാനേജ്മെൻറ് ബിരുദവും (MBA) ജോലി സാധ്യത ഉറപ്പാക്കും വിതമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും മാനേജ്മെൻറ് ബിരുദം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക്, കോളേജിന്റെ ചെയർമാനായ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പിൻറെ വിവിധ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി സമ്പാദിക്കാൻ അവസരം ലഭിക്കുന്നു.
കോഴ്‌സുകള്‍
B.TECH
• ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംങ്
• കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംങ്
• കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംങ് (ഡാറ്റാ സയൻസ്)
• മെക്കാനിക്കൽ എഞ്ചിനീയറിംങ്
• ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംങ്
• ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംങ്
• സിവിൽ എഞ്ചിനീയറിംങ്
M.TECH
• സ്ട്രക്ചറൽ എഞ്ചിനീയറിംങ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെൻ്റ്
• മെഷീൻ ഡിസൈൻ
• സിഗ്നൽ പ്രോസസ്സിംങ്
MBA
• ഫിനാൻസ്
• മാർക്കറ്റിങ്ങ്
• ഹ്യൂമൻ റിസോഴ്സസ്
• ഓപ്പറേഷൻ സിസ്റ്റംസ്
പ്ലേസ്‌മെന്റ്
ഉന്നത നിലവാരത്തിലുള്ളതും പ്രായോഗിക പരിശീലനത്തില്‍ ഊന്നിയുള്ളതുമായ അധ്യയനം കൊണ്ട് ഇതിനകം ശ്രദ്ധേയമായ പ്രകടനമാണ് അക്കാദമിക ലോകത്ത് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാഴ്ച വയ്ക്കുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉള്‍പ്പെടെ തൊഴില്‍ ഉറപ്പാക്കുന്നതിന് സുസജ്ജമായ പ്ലേസ്‌മെന്റ് സെല്ലും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കോര്‍പ്പറേറ്റ് ലോകത്തിന്റെ ആവശ്യകതകള്‍ക്ക് അനുസരിച്ച് വിദ്യാര്‍ഥികളുടെ ശേഷികള്‍ വികസിപ്പിക്കാനും അവരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലേസ്‌മെന്റ് സെല്‍ നടപ്പാക്കുന്നു.
അഭിരുചി, വെര്‍ബല്‍, ലോജിക്കല്‍ ശേഷികള്‍, ആശയവിനിമയ ശേഷി, കോഡിങ് ശേഷി എന്നിവ മെച്ചപ്പെടുത്താനുള്ള പരിശീലനം ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളിലെ കമ്പനികളുമായി ചേര്‍ന്ന് ക്യാംപസ് റിക്രൂട്ട്‌മെന്റ് ഡ്രൈവുകളും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കാറുണ്ട്. ഇന്‍ഫോസിസ്, കോഗ്നിസന്റ്, ഐബിഎം, എച്ച്‌സിഎല്‍, ക്യാപ്‌ജെമിനി, ബൈജൂസ്, ഡെല്‍, ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം
പഠനത്തിനൊപ്പം വിദ്യാര്‍ഥികളുടെ സംരംഭകത്വ ശേഷി വളര്‍ത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളും കോളജ് നടപ്പാക്കുന്നു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്നവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് നിരവധി പ്രോജക്ടുകളാണ് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടക്കുന്നത്. റോണിക്‌സ് ടെക്‌നോവേഷന്‍സ് പോലുള്ള വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പുകള്‍ 2018 മുതല്‍ ക്യാംപസില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ എന്‍ജിനീയറിങ് തസ്തികകളിലേക്ക് നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനവും മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നല്‍കി വരുന്നു. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലേക്ക് ഇവിടുത്തെ വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം തയ്യാറെടുക്കുന്നു. ഉപരിപഠന സാധ്യതകള്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗേറ്റ് പരീക്ഷ പരിശീലനവും കോളജ് ലഭ്യമാക്കുന്നു.
അക്കാദമികേതര രംഗത്തും മുന്നില്‍
കലാകായിക രംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ്, ഇന്റര്‍ കോളജ്, സര്‍വകലാശാല തലങ്ങളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വ്യക്തിഗത പരിശീലനവും കോളജ് നല്‍കുന്നുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികളുടെ കലാശേഷികള്‍ വിളിച്ചോതുന്നവയാണ് വാര്‍ഷിക കള്‍ച്ചറല്‍ ഫെസ്റ്റുകള്‍. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, സൈക്ലിങ്, ഗുസ്തി എന്നിങ്ങനെ വിവിധ കായിക ഇനങ്ങളിലും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മുന്നേറാനുള്ള പ്രോത്സാഹനം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. കായിക മികവ് മെച്ചപ്പെടുത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും കോളജിന്റെ ആഭിമുഖ്യത്തില്‍ നല്‍കപ്പെടുന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ്, സൈക്ലിങ് ഇനങ്ങളില്‍ കോളജിന് സ്വന്തമായി ടീമും ഉണ്ട്. നിരവധി ടൂര്‍ണമെന്റുകളും പല വര്‍ഷങ്ങളിലായി ഇവിടെ സംഘടിപ്പിക്കപ്പെട്ടു. വിശാലമായ ലൈബ്രറി, കോളജ് ജിംനേഷ്യം, യോഗ സെന്റര്‍, ലാംഗ്വേജ് ലാബ്, ബ്രിജ് കോഴ്‌സുകള്‍, വ്യക്തിഗത കൗണ്‍സലിങ് എന്നിങ്ങനെ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍ നീളുന്നു. കോളജിന്റെ 2024-25 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം
+91 9496326795 (24 മണിക്കൂറും)
+91 9446970707 (രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ),
https://www.mahagurutech.ac.in/index.php
Youtube Channel - https://youtube.com/@mahaguruinstituteoftechnology?si=PQ5KhvkJiiXTRaOA