1100 ൽ ഏറെ എൽപിയു വിദ്യാർഥികൾ നേടിയത് 10 മുതൽ 64 ലക്ഷത്തിന്റെ ശമ്പള പാക്കേജ്
Mail This Article
വിദ്യാഭ്യാസമായാലും ജോലിയായാലും ഏറ്റവും മികച്ചത് തേടി കണ്ടെത്തുന്നതില്‍ മലയാളികള്‍ എന്നും ഒരു പടി മുന്നിലാണ്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുകയും ആഗോള കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തോടെ പ്ലേസ്‌മെന്റ് ഉറപ്പാക്കുകയും ചെയ്യുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനമായ പഞ്ചാബിലെ ലവ്‌ലി പ്രഫണഷല്‍ യൂണിവേഴ്‌സിറ്റിയെ(എല്‍പിയു) മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതിന് കാരണവും മറ്റൊന്നല്ല. മൂന്ന് കോടി രൂപയുടെ വാര്‍ഷിക പാക്കേജോട് കൂടി ഇന്ത്യയിലെ തന്നെ മികച്ച പ്ലേസ്‌മെന്റ് റെക്കോര്‍ഡ് സൃഷ്ടിച്ച മുഹമ്മദ് യാസിറിനെ പോലെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ എല്‍പിയുവിന്റെ സംഭാവനകളാണ്.
ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന യാസിര്‍ 2018ലാണ് എല്‍പിയുവില്‍ നിന്ന് പഠിച്ചിറങ്ങിയത്. ഇതിന് ശേഷം മറ്റ് കോഴ്സുകളൊന്നും ചെയ്യാതിരുന്ന യാസിര്‍ തന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്ലേസ്മെന്‍റിന് പിന്നില്‍ എല്‍പിയുവില്‍ നിന്ന് ലഭിച്ച ശക്തമായ പഠന അടിത്തറയാണെന്ന് പറയുന്നു. എല്‍പിയു പഠനകാലത്ത് തന്നെ തന്‍റെ മികവ് തെളിയിച്ച യാസിര്‍ 8.6 സിജിപിഎ യോടെയാണ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് പൂര്‍ത്തിയാക്കിയത്. ക്യാംപസില്‍ നടന്ന നിരവധി ഹാക്കത്തോണുകളുടെയും ടെക്നിക്കല്‍ ഇവന്‍റുകളുടെയും ഭാഗമായിരുന്ന യാസിര്‍ ഇവയില്‍ പലതിലും വിജയം കൈവരിച്ചിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന പ്ലേസ്‌മെന്റ് നേട്ടങ്ങളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വന്തം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മുന്നേറുകയാണ് എല്‍പിയു. വിസ്‌മയിപ്പിക്കുന്ന ശമ്പള പാക്കേജുകള്‍ നേടി 2023 ബാച്ചിലെ വിദ്യാര്‍ഥികളും യാസിര്‍ അടക്കമുള്ള എല്‍പിയു വിജയഗാഥയുടെ പിന്‍തുടര്‍ച്ചക്കാരായി. മറ്റൊരു എല്‍പിയു വിദ്യാര്‍ഥിയായ പവന്‍ കുഞ്ചലയാകട്ടെ ഐടി കമ്പനിയായ ടിസി സെന്‍ട്രലില്‍ നിന്ന് ഒരു കോടി രൂപ ശമ്പള പാക്കേജോടെ നിയമിതനായി.
യാസിറിന്‍റേതും പവന്റേതുമൊന്നും ഒറ്റപ്പെട്ട വിജയകഥകളല്ല. 2022-23 ബാച്ചുകളിലെ 1100ലധികം വിദ്യാര്‍ഥികളാണ് 10 ലക്ഷം രൂപയ്‌ക്കോ അതിന് മുകളിലോ ശമ്പള പാക്കേജുകളോടെ ആഗോള കമ്പനികളില്‍ ജോലി നേടിയത്. എല്‍പിയുവിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യശസ്വി യദുവന്‍ഷിയെ മൈക്രോസോഫ്‌ട് തിരഞ്ഞെടുത്തത് 52.08 ലക്ഷം രൂപയുടെ പാക്കേജ് നല്‍കിയാണ്. ഇതിന് പുറമേ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉയര്‍ന്ന സിടിസിയായ 54.9 ലക്ഷം രൂപയും ആര്‍ക്കിടെക്‌ച്ചര്‍, എംബിഎ വിദ്യാര്‍ഥികള്‍ യഥാക്രമം 31.69 ലക്ഷം രൂപയും 29.3 ലക്ഷം രൂപയും ശമ്പള പാക്കേജ് സ്വന്തമാക്കി.
2023-24 ബാച്ചുകളിലെ ഏറ്റവും മികച്ച 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ശരാശരി 12.3 ലക്ഷം രൂപ ശമ്പള പാക്കേജോട് കൂടി പ്ലേസ്‌മെന്റുകള്‍ ഉറപ്പാക്കാനായി. പല ടോപ് ഐഐടികളിലെ ശരാശരിയെയും കവച്ച് വയ്‌ക്കുന്നതാണ് എല്‍പിയുവിന്റെ ഈ പ്രകടനം. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്ന കാര്യത്തിലുള്ള എല്‍പിയുവിന്റെ പെരുമയെ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വിജയകണക്കുകള്‍.
അത്യന്തം മത്സരാത്മകമായ ഇന്നത്തെ തൊഴില്‍ വിപണിയില്‍ വിജയിക്കാന്‍ എല്‍പിയുവിനെ സഹായിക്കുന്നത് ഇവിടുത്തെ അനുകൂലമായ പഠനാന്തരീക്ഷവും വിദ്യാര്‍ഥികളുടെ വളര്‍ച്ചയോടുള്ള സ്ഥാപനത്തിന്റെ അചഞ്ചലമായ ആത്മസമര്‍പ്പണവുമാണ്.
എല്‍പിയു പൂര്‍വവിദ്യാര്‍ഥികളുടെ വിജയകഥകള്‍ സര്‍വകലാശാലയുടെ മികവിന്റെ സാക്ഷ്യപത്രങ്ങളാകുന്നു. മൈക്രോസോഫ്‌ട്, ഗൂഗിള്‍, ആമസോണ്‍ പോലുള്ള ലോകപ്രശസ്‌ത സ്ഥാപനങ്ങളില്‍ ഒരു കോടി രൂപയ്‌ക്കും മുകളിലുള്ള പാക്കേജുകളുമായി ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുകയാണ് എല്‍പിയുവിലെ ബിരുദധാരികളില്‍ പലരും. മൈക്രോസോഫ്‌ട്, ആമസോണ്‍, കോഗ്നിസന്റ്, ആക്‌സഞ്ച്വര്‍, ഐബിഎം, സാംസങ്, എച്ച്‌പി, ഹിറ്റാച്ചി, ബാര്‍ക്ലേസ്, ബാങ്ക് ഓഫ് അമേരിക്ക എന്നിങ്ങനെ എണ്ണംപറഞ്ഞ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ നിന്ന് 5500ലധികം പ്ലേസ്‌മെന്റ് ഓഫറുകള്‍ എല്‍പിയു വിദ്യാര്‍ഥികള്‍ സ്വന്തമാക്കി. എല്‍പിയു ക്യാംപസ് റിക്രൂട്ട്‌മെന്റുകളില്‍ ഈ കമ്പനികളുടെ തുടര്‍ച്ചയായ പങ്കാളിത്തം പ്രഫഷണല്‍ ലോകത്ത് എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ കൂടി അടയാളങ്ങളാകുന്നു.
പ്ലേസ്‌മെന്റില്‍ അനന്യസാധാരണമായ നേട്ടങ്ങള്‍ കെവരിച്ച വിദ്യാര്‍ഥികളെ സര്‍വകലാശാല ചാന്‍സലറും രാജ്യസഭ എംപിയുമായ ഡോ. അശോക് മിത്തല്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളുടെ ബുദ്ധിപരവും വിനിമയശേഷി പരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതില്‍ എല്‍പിയു എന്നും പ്രതിബദ്ധത പുലര്‍ത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആകര്‍ഷകമായ പാക്കേജോട് കൂടി തങ്ങളുടെ സ്വപ്‌ന കരിയറുകള്‍ ആരംഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചതിന് പിന്നില്‍ എല്‍പിയുവിന്റെ കരിയര്‍ സേവന വിഭാഗവും അതിന്റെ ഭാഗമായ മെന്റര്‍മാരും നിസ്‌തുലമായ പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍പിയുവിന്റെ എന്‍ജിനീയറിങ് പ്രോഗ്രാമുകള്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രോ വൈസ് ചാന്‍സലര്‍ രശ്‌മി മിത്തലും അഭിപ്രായപ്പെട്ടു. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങ് 2023ല്‍ എല്‍പിയു ഇന്ത്യയില്‍ കൈവരിച്ച രണ്ടാം സ്ഥാനവും വേള്‍ഡ് യൂണിവേഴ്‌സിറ്റീസ് വിത്ത് റിയല്‍ ഇംപാക്ടില്‍ കൈവരിച്ച മൂന്നാം സ്ഥാനവും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. യഥാര്‍ത്ഥ ലോകത്ത് വിജയിക്കാന്‍ ആവശ്യമായ അറിവും കഴിവും നൈപുണ്യശേഷികളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ സമ്പ്രദായമാണ് എല്‍പിയുവിന്റേതെന്നും രശ്‌മി മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
എല്‍പിയു 2024 ബാച്ചിലേക്കുള്ള പ്രവേശനപ്രക്രിയ ഇതിനകം തുടങ്ങിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും അടുത്തുവരുന്നു. ഏറെ മത്സരാധിഷ്ഠിതമാണ് ഈ പ്രക്രിയ. തിരഞ്ഞെടുത്ത പ്രോഗ്രാമുകളിൽ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയായ എല്‍പിയുനെസ്റ്റ് 2024, ഒപ്പം വ്യക്തിഗത അഭിമുഖ പരീക്ഷയും വിദ്യാര്‍ഥികള്‍ പാസാകേണ്ടതുണ്ട്. പരീക്ഷ, പ്രവേശ പ്രക്രിയ തുടങ്ങിയവയെക്കുറിച്ച് അറിയാൻ താത്പര്യമുളള വിദ്യാർഥികൾക്ക് https://bit.ly/3UAA8Mr സന്ദർശിക്കാം.
പരീക്ഷയെയും പ്രവേശ പ്രക്രിയയെയും കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം https://bit.ly/3UAA8Mr